കിഴക്കമ്പലം : 13 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അസം ഗാരമാരി സ്വദേശി റാഷിദ് അലിയെയാണ് (37) കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. നാലു വര്‍ഷമായി കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഇയാള്‍ നാലു ദിവസം മുമ്പാണ് അസമില്‍ പോയി വന്നത്. കിലോക്ക് 3000 രൂപ വിലയ്ക്ക് കൊണ്ടുവന്ന കഞ്ചാവ് ചെറിയ പൊതികളാക്കി അഞ്ഞൂറും ആയിരവും രൂപായിക്കാണ് വിറ്റിരുന്നത്.
ജില്ല പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ വി.എം കേഴ്സണ്‍, എസ്.ഐമാരായ എം.പി എബി, എ.ബി സതീഷ്, ടി.സി ജോണി എന്നിവരുടെ നേതൃത്വത്തിലേക്കുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.





























