മകനെ ‘മറന്ന് ’ബാറിൽ കയറി അസം സ്വദേശി ; വഴി തെറ്റി അലഞ്ഞ് കുട്ടി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ഒപ്പമുണ്ടായിരുന്ന 10 വയസ്സുകാരന്‍ മകനെ പുറത്തുനിര്‍ത്തി പിതാവ് ബാറില്‍ കയറി. കാണാതായ കുട്ടിയെ പോലീസ് കണ്ടെത്തിയത് ഒന്നര മണിക്കൂര്‍ കഴിഞ്ഞ്. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. അസം സ്വദേശികളുടെ മകനാണു വഴിയോ ഭാഷയോ വശമില്ലാതെ ചെങ്ങന്നൂരില്‍ അല‍ഞ്ഞത്. ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതി മകനെ കാണാതായതോടെ പരിഭ്രാന്തയായി ആശുപത്രി പരിസരത്തു തെരച്ചില്‍ നടത്തിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഡിവൈഎസ്പി ഡോ. ആര്‍.ജോസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം തെരച്ചില്‍ തുടങ്ങി.

ഇതിനിടെ കുട്ടിയുടെ പിതാവിനെക്കുറിച്ചും പോലീസ് അന്വേഷിച്ചു. ഇയാളും മകനും യുവതിയെ കാണാന്‍ ആശുപത്രിയില്‍ എത്തിയതാണെന്നു പോലീസ് പറഞ്ഞു. യുവതിയോടു പറയാതെ ഇവര്‍ പുറത്തുപോയി. പിന്നീട് കുട്ടിയെ പുറത്തുനിര്‍ത്തി ഇയാള്‍ നഗരത്തിലെ ബാറില്‍ കയറി. പിതാവിനെ കാണാതെ പരിഭ്രാന്തനായ കുട്ടി മാര്‍ക്കറ്റ് പരിസരത്ത് അലയുന്നതിനിടെ കണ്ടെത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...