എന്‍.എഫ്.എസ്.എ ഗോഡൗണുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു ; റേഷന്‍ കടകള്‍ക്ക് പൂട്ടു വീഴും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ചുമതലയുള്ള ജീവനക്കാര്‍ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് എന്‍.എഫ്.എസ്.എ ഗോഡൗണുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ജീവനക്കാരെ നിയമിക്കുന്നതില്‍ വിവേചനം നടക്കുന്നതായി ‍ആരോപിച്ച്‌ ഒരു വിഭാഗം കൂട്ടത്തോടെ ജോലിയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വൈകാതെ റേഷന്‍കടകള്‍ കാലിയാകും. എന്‍.എഫ്.എസ്.എ ഗോഡൗണ്‍ തസ്തികകളിലേക്ക് പ്രമോഷന്‍ ലഭിച്ച കോര്‍പറേഷന്‍ ജീവനക്കാരില്‍ ഭൂരിഭാഗവും അവിടെ ജോലിചെയ്യാന്‍ തയ്യാറാകുന്നില്ലത്രെ. അതിനാല്‍ വകുപ്പിലെ ജീവനക്കാര്‍ക്ക് എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ അനുവദിച്ച തസ്തികക്ക് പുറമേ, അധികം തസ്തികകളില്‍ വകുപ്പ് ജിവനക്കാരെ നിയമിച്ചു. ഇത്തരത്തില്‍ നിയമിച്ചവരെ മാറ്റിനിയമിക്കണമെന്ന് കാണിച്ച്‌ സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയില്ലെന്ന് സി.പി.ഐ അനുകൂല സംഘടന വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഡിപ്പോതലത്തില്‍ ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക തയാറാക്കാനും എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ ഇതുവരെ ജോലി ചെയ്യാത്തവരെ കണ്ടെത്താനും സപ്ലൈകോ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരുകൂട്ടം ജീവനക്കാരെ ഗോഡൗണുകളിലേക്ക് മാറ്റി. എന്നാല്‍, മാനദണ്ഡം പാലിക്കാതെയാണ് സ്ഥലംമാറ്റമെന്നാണ് സി.പി.എം അനുകൂല സംഘടനയുടെ പരാതി. സി.പി.എം – സി.പി.ഐ സര്‍വിസ് സംഘടനകള്‍ ചേരിതിരിഞ്ഞ് നടത്തുന്ന പോര് റേഷന്‍വിതരണത്തെ ബാധിക്കുമെന്നായതോടെ ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കാനും, കര്‍ശന നടപടി സ്വീകരിക്കാനും സപ്ലൈകോ സി.എം.ഡി രേഖാമൂലം നിര്‍ദേശം നല്‍കി. ജീവനക്കാരുടെ അലംഭാവം റേഷന്‍ വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള ദീര്‍ഘാവധി അടിയന്തര സാഹചര്യങ്ങളില്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.

സ്ഥലംമാറ്റം, പ്രമോഷന്‍ എന്നിവ ലഭിച്ച എല്ലാ ജീവനക്കാരോടും അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കാത്ത മേഖല മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നിവര്‍ക്കെതിരെ ചട്ടപ്രകാരം അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്നും സി.എം.ഡി ഏപ്രില്‍ എട്ടിന് നല്‍കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. എഫ്.സി.‍ഐ, മില്ലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ എന്‍.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് എത്തിച്ച്‌, അവിടെ നിന്നാണ് റേഷന്‍കടകളിലേക്ക് വിതരണം ചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...