കെ.വി തോമസിനെതിരെയുള്ള നടപടി ഇന്ന് ചേരുന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതി ചര്‍ച്ച ചെയ്യും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കെ.വി തോമസിനെതിരെയുള്ള നടപടി ഇന്ന് ചേരുന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതി ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച്‌ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് കെപിസിസി കടുത്ത നടപടി ആവശ്യപ്പെട്ടിരുന്നു. കെപിസിസി നല്‍കിയ കത്ത് സോണിയഗാന്ധി അച്ചടക്ക സമിതിക്ക് കൈമാറി. കെ.വി തോമസിനെതിരായ പരാതിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. കെ.വി തോമസും സിപിഎമ്മും ആഗ്രഹിക്കുന്നത് അച്ചടക്ക നടപടിയാണെന്ന് നേതൃത്വം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ നടപടി ക്രമങ്ങള്‍ പാലിച്ചു സാവധാനം മുന്നോട്ട് പോയാല്‍ മതിയെന്നാണ് അച്ചടക്ക സമിതിയുടെ തീരുമാനം. എ.കെ ആന്‍റണി അധ്യക്ഷനായ സമിതി ഇന്ന് യോഗം ചേര്‍ന്നു കെ.വി തോമസിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാണ് സാധ്യത.

കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ കൂടി സമിതി പരിശോധിക്കും. കെ.വി തോമസിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിക്കായി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കെ.വി തോമസ് കടുത്ത വാക്കുകള്‍ ഉപയോഗിക്കുമ്പോഴും സുധാകരന്‍ ഒഴികെയുള്ള നേതാക്കള്‍ മൃദുസമീപനം തന്നെയാണ് സ്വീകരിക്കുന്നത്. കെ.വി തോമസ് അച്ചടക്ക ലംഘനം നടത്തിയെന്നതില്‍ നേതാക്കള്‍ക്ക് സംശയമില്ലെങ്കിലും കെപിസിസി നേതൃത്വം പക്വതയില്ലാതെ കൈകാര്യം ചെയ്‍തതാണ് പ്രശ്‌നം കൂടുതല്‍ വഷളാകാന്‍ കാരണമെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...