വൈദ്യുതിബന്ധം വിച്ഛേദിച്ചതിനെതിരേ കേസ് ; നഗരസഭാ അധികൃതരും പോലീസും ചേര്‍ന്ന് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു വീട്ടുടമസ്ഥക്കെതിരേ പന്തളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പന്തളം മങ്ങാരം തെങ്ങുംതറയില്‍ വീട്ടില്‍ ഫാത്തിമാ ബീവിക്കെതിരെയാണ് കേസെടുത്തത്. തുടര്‍ന്ന് നഗരസഭാ അധികൃതരും പോലീസും ചേര്‍ന്ന് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു മാസത്തേക്ക് വാടക വാങ്ങരുതെന്ന് നിര്‍ദേശമുണ്ട്. ഇതിന് എതിരായി പ്രവര്‍ത്തിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കും. അതിഥി തൊഴിലാളികള്‍ക്ക് സഹായത്തിനായി ഏത് സാഹചര്യത്തിലും പോലീസിനെ ബന്ധപ്പെടാം. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ലോക് ഡൗണ്‍ നിരോധനാജ്ഞ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സാഹചര്യത്തിന്‍റെ  ഗൗരവം മനസിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ്, ആരോഗ്യം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരോട് സഹകരണം ഉണ്ടാകണമെന്നും ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു. ചിലരെങ്കിലും ഇപ്പോഴും നിയമം പാലിക്കാതെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വാഹന പരിശോധന, പട്രോളിംഗ് എന്നിവയിലൂടെ നിയമ ലംഘനങ്ങള്‍ തടഞ്ഞുശക്തമായ നടപടികള്‍ സ്വീകരിക്കുന്നതു തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സാമൂഹ്യവ്യാപനം ഉണ്ടാകാതിരിക്കുവാന്‍ എല്ലാവരും പോലീസ് ഉദ്യോഗസ്ഥരോട് തുടര്‍ന്നും സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരടായി

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...