Monday, April 21, 2025 6:22 am

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ റാന്നി ഗ്രാമപഞ്ചായത്ത് എത്തിച്ചുനല്‍കി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ അവശ്യഭക്ഷ്യധാന്യങ്ങള്‍ വിതരണം നടത്തി. ഗ്രാമപഞ്ചായത്തില്‍ 247 അതിഥി തൊഴിലാളികളാണുള്ളത്. ഇവരുടെ ലിസ്റ്റ് വാര്‍ഡ് അംഗങ്ങള്‍ വഴി ശേഖരിച്ചിരുന്നു. ഇതില്‍ 200 തൊഴിലാളികള്‍ക്കാണു ഗ്രാമപഞ്ചായത്ത് അരി, പച്ചക്കറികള്‍, എണ്ണ തുടങ്ങിയ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു നല്‍കിയത്.
അരിയും സാധനങ്ങളും ഓരോ സ്ഥലത്തെയും തൊഴിലാളികള്‍ താമസിക്കുന്ന വീടുകളില്‍ കഴിയുന്നവരുടെ എണ്ണം കണക്കാക്കിയാണു വീതിച്ചുനല്‍കിയത്. പഞ്ചായത്തിലെ ബാക്കി 47 തൊഴിലാളികള്‍ക്ക് അവരുടെ കോണ്‍ട്രാക്ടര്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നുണ്ട്. റാന്നി ഗ്രാമപഞ്ചായത്തിലെ പെരുമ്പുഴ, നിരന്നനിലത്തുമല, ആനപ്പാറമല, മുണ്ടപ്പുഴ, മലമണ്ണേല്‍, തെക്കേപ്പുറം, പാലച്ചുവട്, മന്ദിരം എന്നിവിടങ്ങളിലെഅന്യസംസ്ഥാന  തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലാണു ഭക്ഷ്യധാന്യ ങ്ങള്‍ സൗജന്യമായി ഗ്രാമപഞ്ചായത്ത് വാഹനത്തില്‍ എത്തിച്ചുനല്‍കിയത്.

റാന്നി ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍ പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണ്‍ വഴി മൂന്നുനേരവും അര്‍ഹരായവര്‍ക്കു ഭക്ഷണം നല്‍കുന്നുണ്ട്. തോട്ടമണ്‍ കൃഷിഭവനില്‍ നിന്നും കൃഷി അസിസ്റ്റന്റ് ഓഫീസര്‍ അനീഷിന്റെ നേതൃത്വത്തില്‍ വിളയിച്ച അഞ്ചു കിലോ പയറും അഞ്ചു കെട്ട് ചീരയും കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി കിച്ചണില്‍ എത്തിച്ച് കറികള്‍ക്കായി തയ്യാറാക്കി. രാജു എബ്രഹാം എം.എല്‍.എയുടെ ഇടപെടലിലൂടെ ഒരു വ്യക്തി 10 താറാവിനെ കഴിഞ്ഞ ദിവസം വൈകിട്ടത്തെ ഭക്ഷണത്തിന് കറിവെക്കുന്നതിലേക്ക് സൗജന്യമായി നല്‍കിയതായും റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐപിഎൽ ; പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകർത്ത് ബെംഗളൂരു

0
മുല്ലാൻപൂർ: വിരാട് കോഹ്‌ലി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്...

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍

0
കൊച്ചി : ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന്...

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രെ നി​ശ്ശ​ബ്ദ​രാ​ക്കാ​നും വ​രു​തി​യി​ൽ നി​ർ​ത്താ​നു​മു​ള്ള ബി.​ജെ.​പി ത​ന്ത്ര​മാ​ണ് ക​ണ്ട​തെന്ന് പ്ര​തി​പ​ക്ഷം

0
ന്യൂ​ഡ​ൽ​ഹി : ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യ ര​ണ്ട് വി​വാ​ദ ന​ട​പ​ടി​ക​ൾ...