ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയതിന്റെ പേരില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് മര്‍ദ്ദനം ; രണ്ടു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എളമക്കരയില്‍ അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവത്തില്‍ തൊഴിലുടമയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. ലോക്‌ഡൗണ്‍ വന്നതിനെ തുടര്‍ന്ന് ജോലി ഇല്ലാതായതോടെ വരുമാനം നഷ്ടപ്പെട്ട യുപി സ്വദേശി കൗശലേന്ദ്ര പാണ്ഡെ ദുരിതത്തിലായിരുന്നു. കൂലിയും ഭക്ഷണവും വെള്ളവും നല്‍കണമെന്ന് ആവശ്യപ്പെട്ട് തൊഴിലുടമയെ സമീപിച്ചെങ്കിലും നിരസിച്ചതോടെ ഇദ്ദേഹം ലേബര്‍ ഓഫിസില്‍ പരാതി നല്‍കുകയായിരുന്നു. ഭക്ഷണം നല്‍കുന്നില്ലെന്ന് മൈഗ്രന്‍റ് ഹെല്‍പ്‍ ലൈനില്‍ പരാതി പറഞ്ഞതിന്‍റെ പേരിലായിരുന്നു മര്‍ദ്ദനം.

എറണാകുളം ബ്രൈറ്റ് ഏജന്‍സിയുടെ കീഴില്‍ സെക്യൂരിറ്റി ജോലി ചെയ്ത് വരികയായിരുന്നു കൗശലേന്ദ്ര പാണ്ഡെ. സ്ഥാപനത്തിന്‍റെ ഉടമയെയും സൂപ്പര്‍വൈസര്‍ ബിജുവിനെയുമാണ് അറസ്റ്റ് ചെയ്തത്. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമാണ് അറസ്റ്റ്.

കഴി‌ഞ്ഞ ദിവസം രാത്രിയാണ് യുപി സ്വദേശി കൗശലേന്ദ്ര പാണ്ഡെ കളക്ടറേറ്റിലെ അതിഥി തൊഴിലാളികള്‍ക്കായുള്ള ഹെല്‍പ്‍ ലൈന്‍ നമ്പരിലേക്ക് വിളിച്ചത്. ലോക്ക് ഡൗണില്‍ ജോലിയും കൂലിയും നഷ്ടമായതോടെ തങ്ങള്‍ പട്ടിണിയിലാണെന്ന നിസ്സഹായവസ്ഥയാണ് യുവാവ് തൊഴില്‍ വകുപ്പിനെ അറിയിച്ചത്. തുടര്‍ന്ന് ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് തൊഴിലുടമയെക്കൊണ്ട് തന്നെ ഭക്ഷണമെത്തിച്ചു കൊടുത്തു. അതിനു ശേഷമാണ് പരാതി പറഞ്ഞയാളെ തെരഞ്ഞു പിടിച്ച്‌ മര്‍ദ്ദിച്ചത്.

ആശുപത്രിയിലെത്തുമ്പോള്‍ തലയ്ക്ക് പ്രഹരമേറ്റ കൗശലേന്ദ്ര പാണ്ഡെയുടെ ചെവിയില്‍ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. തുടര്‍ന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...