ഭാര്യയെ വീഡിയോ കോൾ വിളിച്ച് ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സുഹൃത്തുക്കളുടെ മുറിയിലിരുന്ന് ഭാര്യയെ വീഡിയോ കോൾ വിളിച്ച് ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു. അസം രത്തൻപുർ, ഗോലി ഹട്ട് ജില്ലയിൽ കൃഷ്ണ കൊർവ (40) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. ഈ സമയം സുഹൃത്തുക്കൾ ആരും മുറിയിൽ ഇല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാലക്കാട്ടാണ് കൃഷ്ണ കൊർവ ജോലി ചെയ്തിരുന്നത്. ഭാര്യ ഫുൽജൻസിയ കൊർവ അരൂർ വ്യവസായ മേഖലയിലെ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. കമ്പനി ഗസ്റ്റ് ഹൗസിലാണ് താമസം.

ഭാര്യയെ കാണാൻ പാലക്കാട് നിന്ന് ഇന്നലെ രാവിലെയാണ് കൃഷ്ണ കൊർവ അരൂരിലെത്തിയത്. പിന്നീട് കൃഷ്ണ കൊർവ സുഹൃത്തുക്കളുടെ കേരകല്പ റോഡിലുള്ള മുറിയിൽ എത്തിയിരുന്നു. വീഡിയോ കോളിൽ ഭർത്താവ് തൂങ്ങി മരിക്കാൻ ശ്രമിക്കുന്നത് കണ്ട ഭാര്യ അറിയിച്ചതിനെ തുടർന്ന് എത്തിയവർ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് അരൂർ അഗ്നിരക്ഷാ സേനയെത്തി ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആത്മഹത്യാ കാരണം വ്യക്തമല്ല. അരൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...