“ഹാപ്പി വിമെൻ വനിതാകൂട്ടായ്മ” ഒരുക്കി ജോയിൻ്റ് കൗൺസിൽ മാതൃകയായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : “നമ്മുടെ കേരളം സ്ത്രീപക്ഷ കേരളം” എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി ജോയിൻ്റ് കൗൺസിൽ വനിതാ കമ്മിറ്റി സംഘടിപ്പിച്ച “ഹാപ്പി വിമെൻ വനിതാകൂട്ടായ്മ”യുടെ ഭാഗമായി തിരുവനന്തപുരം നോർത്ത് ജില്ലാ വനിതാ കമ്മിറ്റി വികാസ്ഭവൻ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി സിവിൽ സർവീസിലെ വനിതാ ജീവനക്കാരുടെ വർദ്ധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പത്രപ്രവർത്തകയും മുൻ പി.എസ്.സി അംഗവുമായ ആർ.പാർവതീദേവി “ഹാപ്പി വിമെൻ വനിതാകൂട്ടായ്മ” ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ചയാണ് സ്ത്രീകൾക്ക് തുല്യപരിഗണന ലഭിക്കാൻ ഏറെ സഹായകമായതെന്ന് അവർ അഭിപ്രായപ്പെട്ടു. കവയത്രി ഷൈന കൈരളി മുഖ്യപ്രഭാഷണം നടത്തി.

ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ.സരിതയുടെ നേതൃത്വത്തിൽ വനിതകൾ മൺചിരാതുകൾ തെളിയിച്ച് വനിതാദിന പ്രതിജ്ഞചൊല്ലി. “നന്മ സാംസ്കാരിക വേദി”യിലെ കലാകാരികളുടെ നൃത്ത-നൃത്യങ്ങളും ഗാനാലാപനവും വനിതാ ദിനാചരണ പരിപാടികളുടെ മാറ്റുകൂട്ടി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.സിന്ധു, സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി.ബിജിന എന്നിവർ പങ്കെടുത്തു. നോർത്ത് ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ്‌ എൻ.റസിയ അധ്യക്ഷയായ ചടങ്ങിൽ ജില്ലാ സെക്രട്ടറി എം.മഞ്ചുകുമാരി സ്വാഗതവും വികാസ്ഭവൻ മേഖല വനിതാ കമ്മിറ്റി സെക്രട്ടറിയും എഴുത്തുകാരിയുമായ ശ്രീജ വി.എസ് നന്ദിയും പറഞ്ഞു. ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, പ്രസിഡന്റ്‌ ആർ.എസ് സജീവ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.ശരത്ചന്ദ്രൻ നായർ, അജി പി.എസ്, വികാസ് ഭവൻ മേഖലാ സെക്രട്ടറി സുശീലൻ കുന്നത്തുകാൽ, പ്രസിഡന്റ്‌ എസ്.ഗോപകുമാരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...