കനലിന്റെ അകത്തേക്ക് പോയിരിക്കാം, തീച്ചൂളയില്‍ വീണ തൊഴിലാളിയെ കണ്ടെത്താനായില്ല

For full experience, Download our mobile application:
Get it on Google Play

എറണാകുളം: പെരുമ്പാവൂര്‍ ഓടക്കാലി ജംഗ്ഷനിലുള്ള യൂണിവേഴ്സല്‍ പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കത്തിക്കുന്ന കുഴിയില്‍ വീണ ഇതരസംസ്ഥാന തൊഴിലാളിയെ ഇതുവരെ കണ്ടെത്താനായില്ല. രാവിലെ ഏഴ് മണിക്കാണ് പ്ലൈവുഡ് ഫാക്ടറിയിലെ ഇതരസംസ്ഥാന തൊഴിലാളിയായ കൊല്‍ക്കത്ത നസീര്‍ മാലിന്യം കത്തിക്കുന്ന കുഴിയില്‍ വീണത്. 10 മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇയാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം കനലിന്റെ അകത്തേക്കാണ് ആള്‍ പോയിട്ടുണ്ടാകാനാണ് സാധ്യതയെന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

ആറ് ഫയര്‍ എഞ്ചിനുകള്‍ ചേര്‍ന്ന് നടത്തുന്ന രക്ഷാ പ്രവര്‍ത്തനം മണിക്കൂറുകള്‍ പിന്നിട്ടിട്ടും നസീറിനെ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. 15 അടി താഴ്ചയിലേക്കാണ് ഇയാള്‍ വീണിരിക്കുന്നത്. കുഴിയില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് നനക്കാന്‍ എത്തിയപ്പോളാണ് ഇയാള്‍ കുഴിയിലേക്ക് വീണുപോയത്. മാലിന്യം ഇളക്കി മാറ്റിയാണ് തിരച്ചില്‍ നടത്തുന്നത്. കൊല്‍ക്കത്ത സ്വദേശിയായ നസീര്‍ ഇവിടെ താത്ക്കാലികമായി ജോലിക്ക് വന്ന തൊഴിലാളിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...