Monday, April 14, 2025 8:01 pm

മിഹിർ മുഹമ്മദിൻ്റെ ആത്മഹത്യ ; പ്രിൻസിപ്പലിനെ സസ്പെൻ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിദ്യാർത്ഥിയായ മിഹിർ മുഹമ്മദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊച്ചി ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ആരോപണ വിധേയനായ വൈസ് പ്രിൻസിപ്പലിനെ ജെംസ് മോഡേൺ അക്കാദമി സസ്പെൻ്റ് ചെയ്തു. വൈസ് പ്രിൻസിപ്പൽ ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വൈസ് പ്രിൻസിപ്പാളിന്റെ ശിക്ഷാനടപടികൾ മിഹിറിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നെന്ന് കുടുംബം പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി. വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. നാളെ എറണാകുളം കളക്ടറേറ്റിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ സിറ്റിംഗ് നടത്തും.

കുട്ടിയുടെ കുടുംബാംഗങ്ങളോടും സ്കൂൾ അധികൃതരോടും നാളെ കളക്ട്രേറ്റിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മിഹിർ മുഹമ്മദിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നു. മിഹിറിന് ഉണ്ടായ ദുരവസ്ഥ ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ കുറിപ്പിട്ടു. മിഹിർ മുഹമ്മദിൻ്റെ കുടുംബത്തിനെ അദ്ദേഹം അനുശോചനം അറിയിച്ചു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യുഡി എഫ് കൺവീനർ കത്ത് നൽകി. കർശന നടപടിക്ക് ആഭ്യന്തര-വിദ്യാഭ്യാസ വകുപ്പുകൾക്ക് നിർദ്ദേശം നൽകണമെന്ന് ഹസൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ 137 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍...

മാളയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിവെച്ച പോലീസ് ഡ്രൈവറെ സസ്‌പെന്റ് ചെയ്തു

0
തൃശ്ശൂർ: മാളയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിവെച്ച പോലീസ് ഡ്രൈവറെ റൂറല്‍...

ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

0
കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ...

പാലക്കാട് തൃത്താല ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ മകളെ കൊണ്ടുവന്ന സംഭവത്തിൽ അച്ഛനെതിരെ കേസെടുക്കുമെന്ന്...

0
പാലക്കാട്:  പാലക്കാട് തൃത്താല ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ മകളെ കൊണ്ടുവന്ന...