എറണാകുളം : മലബാര്‍ മേഖലയ്ക്ക് പിന്നാലെ മിൽമ എറണാകുളം മേഖലയും പാല്‍ സംഭരണത്തിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നു. പാൽ സംഭരണം ക്രമാതീതമായി വർധിച്ചതാണ് നിയന്ത്രണങ്ങള്‍ക്ക് കാരണം. ലോക്ക് ഡൌണിനെ തുടര്‍ന്ന് ക്ഷീരസംഘങ്ങളില്‍ അധികമായി സംഭരിച്ചിരുന്ന പാല്‍ മില്‍മ പൊടിയാക്കി സൂക്ഷിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പൊടിയാക്കുന്നതിനുള്ള സാധ്യതകള്‍ അടഞ്ഞതോടെയാണ് പാല്‍ സംഭരണത്തില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ മില്‍മ തയ്യാറെടുക്കുന്നത്. ക്ഷീരകര്‍ഷകരുടെ പാല്‍ സംഭരണത്തിന് മുന്ഗണന നല്കിയായിരിക്കും ക്ഷീര സംഘങ്ങളില്‍ നിന്നും ഏപ്രില്‍ മൂന്ന് മുതല്‍ പാല്‍ സ്വീകരിക്കുക.