മുംബൈയില്‍ കൊറോണ ബാധയെ തുടര്‍ന്ന് മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മലയാളി മരിച്ചു. സാക്കിനാകയില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശി അശോകന്‍(60) ആണ് മരിച്ചത്. മൃതദേഹം ഘാട്കൂപ്പറിലെ രാജ്യവാസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ഇയാള്‍ പനി ബാധിച്ച്‌ വീട്ടില്‍ വെച്ച്‌ മരിച്ചത്.

ഒരാഴ്ച മുമ്പേ പനിബാധിച്ച ഇദ്ദേഹം ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ പനി മൂര്‍ച്ഛിച്ചാണ് മരിക്കുന്നത്. മരണ ശേഷം ആശുപത്രിയില്‍ വെച്ച്‌ നടത്തിയ പരിശോധനയിലാണ്  കൊറോണയാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ താമസിക്കുന്ന ചേരിപ്രദേശമാണ് സാക്കിനാക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...