ചത്തിസ്ഗഡ്ഡ് : പഞ്ചാബിലെ പത്താന്‍കോട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. രഞ്ജിത് സാഗര്‍ അണക്കെട്ടിലാണ് തകര്‍ന്ന ഹെലികോപ്റ്റര്‍ പതിച്ചത്. കരസേനയുടെ 254 എഎ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റുമാര്‍ സുരക്ഷിതരാണെന്ന് പോലിസ് അറിയിച്ചു. എന്‍.ഡി.ആര്.എഫിന്റേയും പോലീസിന്റേയും കരസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.