തിരുവനന്തപുരത്തും ഡോക്ടര്‍ക്ക് നേരെ അക്രമം ; മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്തും ഡോക്ടര്‍ക്ക് നേരെ അതിക്രമം. മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന് പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനേയുമാണ് ആറംഗസംഘം മര്‍ദിച്ചത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കൈയ്ക്ക് മുറിവേറ്റ യുവാവുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. യുവാവിനൊപ്പമുള്ള അഞ്ച് പേരും മാസ്‌ക് ധരിച്ചിരുന്നില്ല. ഇതോടെ മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ച സെക്യൂരിറ്റി ജീവനക്കാരനെ സംഘം ആദ്യം കയ്യേറ്റം ചെയ്തു. തുടര്‍ന്ന് ബഹളം കേട്ടെത്തിയ ഡോക്ടര്‍ സജുവിന് നേരെ അതിക്രമം തുടരുകയായിരുന്നു.

അടിയേറ്റ് നിലത്ത് വീണ ശേഷവും വിടാന്‍ ഭാവമില്ലാതെ സംഘം അതിക്രമം തുടര്‍ന്നു. സംഭവത്തില്‍ പാറശാല പ്ലാമൂട്ടുകട സ്വദേശികളായ രാഹുല്‍, സജിന്‍, ശംഭു, വിജയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. സുഹൃത്തിന്റെ ജന്‍മദിനാഘോഷം കഴിഞ്ഞെത്തിയതായിരുന്നു സംഘമെന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാര്‍ നടത്തിയ ഒപി ബഹിഷ്‌കരണ സമരം പ്രതികളെ പിടികൂടിയ ശേഷമാണ് അവസാനിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...