മില്‍മയുടെ മലബാര്‍ മേഖല ഇന്ന് പാല്‍ ശേഖരിക്കാത്തതിനെ തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ പാല്‍ ഒഴുക്കി കളഞ്ഞ് പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

ചിറ്റൂര്‍: മില്‍മയുടെ മലബാര്‍ മേഖല ഇന്ന് പാല്‍ ശേഖരിക്കാത്തതിനെ തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ പാല്‍ ഒഴുക്കി കളഞ്ഞ്  പ്രതിഷേധിച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടാണ് തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള പാല്‍ സംഭരണം താത്കാലികമായി നിര്‍ത്തിവെച്ചത്. തുടര്‍ന്നായിരുന്നു പ്രതിഷേധം. മലബാര്‍ മേഖലയില്‍ ഓരോ ദിവസവും മില്‍മ 6 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. മിച്ചം വരുന്ന പാലിന്റെ ചെറിയൊരളവ് മില്‍മ തിരുവനന്തപുരം യൂണിയന്‍ വാങ്ങിയിരുന്നെങ്കിലും തിരുവനന്തപുരത്തും കനത്ത പ്രതിസന്ധി നിലനില്‍ക്കുകയാണ്. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ വിപണനം 3 ലക്ഷം ലിറ്ററായി കുറഞ്ഞിരുന്നു. തമിഴ്നാട് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ കേരളത്തില്‍നിന്നുള്ള പാല്‍ എടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി ഇന്ന് വൈകുന്നേരത്തോടെ പരിഹരിക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....