ലോക്ക്ഡൗണ്‍ സാഹചര്യം മുതലെടുത്ത് ചാരായവില്‍പ്പന : ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : ലോക്ക്ഡൗണ്‍ സാഹചര്യം മുതലെടുത്ത് ചാരായ വില്‍പ്പന നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പുലിയില തെറ്റിക്കുന്ന ക്ഷേത്രത്തിന് സമീപം പുത്തന്‍പുര വീട്ടില്‍ ആരോമല്‍ (35), ചേര്‍ത്തല സ്വദേശി സജി (40) എന്നിവരെയാണ് കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരും ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകരാണ്.

നെടുമ്പന നോര്‍ത്ത് ത്രിവേണി ജങ്ഷനില്‍ വന്‍തോതില്‍ ചാരായവില്‍പ്പന നടത്തുന്നതായി നാട്ടുകാരാണ് വിവരം നല്‍കിയത്. ചാരായവും 5000 രൂപയും പിടിച്ചെടുത്തു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. പോലീസ് വാഹനത്തിന് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയാത്ത പ്രദേശത്ത് ചാരായം നിര്‍മ്മിച്ച്‌ വില്‍പ്പന നടത്തിയതിന്റെ വിജയം ആഘോഷിക്കുകയായിരുന്നു ഇവര്‍. പ്രതികളെ കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....