‘മില്ലറ്റും മീനും’ പ്രദർശന ഭക്ഷ്യമേള സിഎംഎഫ്ആർഐയിൽ നാളെ (28) തുടങ്ങും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മീനിനൊപ്പം ചെറുധാന്യ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ‘മില്ലറ്റും മീനും’ പ്രദർശന ഭക്ഷ്യമേള കൊച്ചിയിൽ നാളെ (28) തുടങ്ങും. കർണാടകയിലെ ചെറുധാന്യ കർഷകസംഘങ്ങളുടെ വിവിധ ഉൽപന്നങ്ങളും വനിത സ്വയം സഹായക സംഘങ്ങൾ ഒരുക്കുന്ന മില്ലറ്റ്-മീൻ വിഭവങ്ങളുമാണ് മേളയിലെ പ്രധാന ആകർഷണങ്ങൾ. കൂടാതെ ചെറുധാന്യങ്ങളുടെ കുക്കറി ഷോ, കൂടുകൃഷികളിൽ വിളവെടുത്ത ജീവനുള്ള മീനുകൾ, ബയർ-സെല്ലർ സംഗമം, പോഷണ-ആരോഗ്യ ചർച്ചകൾ, പാചക മത്സരം, ലക്ഷദ്വീപ് ഉൽപന്നങ്ങൾ തുടങ്ങിയവയും ശനിയാഴ്ച്ച വരെ നീണ്ടു നിൽക്കുന്ന മേളയിലുണ്ടാകും.

എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിക്കുന്ന മേള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലാണ് (സിഎംഎഫ്ആർഐ) നടക്കുന്നത്. ചാമ, റാഗി, തിന, കമ്പ്, ചോളം, വരഗ്, പനിവരഗ്, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളും അവയിൽ നിന്നുണ്ടാക്കുന്ന ഉൽപന്നങ്ങളും മേളയിൽ വാങ്ങാവുന്നതാണ്. മീനിനോടൊപ്പവും അല്ലാതെയുമുള്ള ചെറുധാന്യങ്ങളുടെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കുകയും ചെയ്യാം. മത്സ്യവകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ (സാഫ്), കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ, കേരള ബേക്കേഴ്‌സ് അസോസിയേഷൻ തുടങ്ങിയവരുടെ സ്റ്റാളുകളും മേളയിലുണ്ടാകും.

ബയർ-സെല്ലർ സംഗമത്തിൽ വിവിധ ചെറുധാന്യ ഉൽപന്നങ്ങൾക്കൊപ്പം മീനുകളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും സുഗന്ധ-വ്യജ്ഞന ഉൽപന്നങ്ങളും ലഭ്യമാകും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചും അവയുടെ കീഴിലുള്ള കർഷക ഉൽപാദന കമ്പനികളും സംരംഭകരും സംഗമത്തിനെത്തും. നബാർഡ് കർഷക ഉൽപാദക കമ്പനികളുമുണ്ട്. ഉൽപ്പന്നങ്ങൾ നേരിട്ട് വാങ്ങാനും വ്യാപാര ബന്ധം തുടങ്ങാനും താൽപര്യമുള്ള ഉപഭോക്താക്കൾ, വ്യാപാരികൾ, മൊത്തകച്ചവടക്കാർ, സർക്കാർ-സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് സംഗമം പ്രയോജനപ്പെടും.

ചെറുധാന്യ കർഷകർ, കർഷക ഉൽപാദന സംഘങ്ങൾ, വനിതാ സംരംഭകർ, മത്സ്യസംസ്‌കരണ രംഗത്തുള്ളവർ, കാർഷിക-ഭക്ഷ്യ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർ മേളയിൽ പങ്കെടുക്കും. ഭക്ഷ്യമേഖലയിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ മേളയിൽ പരിചയപ്പെടുത്തും. ആകാശവാണി കൊച്ചി എഫ്എം ഒരുക്കുന്ന കലാപരിപാടികൾ എല്ലാദിവസവും 7 മുതൽ ഉണ്ടാവും. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...