മിൽമ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മിൽമ പാലിനോടൊപ്പം ഇതര ബ്രാൻഡ് പാൽ, തൈര് എന്നിവ വില്ലന നടത്തുന്ന സ്ഥാപനങ്ങൾക്ക് മിൽമ പാൽ വിതരണം ചെയ്യില്ല എന്ന തീരുമാനത്തില്‍ നിന്നും മില്‍മ പിന്മാറണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.

ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാനുള്ള സ്വതന്ത്ര്യം നഷ്ടമാക്കുകയും വ്യാപാരികളുടെ വില്ലന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണ്  മില്‍മ ഏകപക്ഷീയമായി എടുത്തിട്ടുള്ളത്. സ്വകാര്യ പാൽ വിതരണ കമ്പിനികളെ സഹായിക്കാനുള്ള രഹസ്യ തീരുമാനത്തിന്റെ ഭാഗമാണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഏജൻസി റദ്ദുചെയ്യുന്നതിന്റെ മുന്നോടിയായി  മിൽമ ഏജന്‍സികള്‍ക്ക്  കത്ത് നല്കിക്കഴിഞ്ഞു.  വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമം പുനപരിശോധിച്ചില്ലെങ്കിൽ മിൽമ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ , സെക്രട്ടറി ഷെമീർ ബീമയും പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...