67 വയസുകാരിയുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞ ശേഷം മാല കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : 67 വയസുകാരിയുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞ ശേഷം മാല കവര്‍ന്നു. തൃശൂര്‍ എരുമപ്പെട്ടി തിപ്പല്ലൂരിലാണ് സംഭവം നടന്നത്. തിപ്പല്ലൂര്‍ സബ് സ്റ്റേഷന് പരിസരത്ത് താമസിക്കുന്ന പുതിയേടത്ത് വീട്ടില്‍ കാര്‍ത്ത്യായനിയുടെ സ്വര്‍ണമാലയാണ് കവര്‍ന്നത്.

മൂന്നര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയാണ് കവര്‍ന്നതെന്ന് കാര്‍ത്യായനി പോലീസിനോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 5.30 നാണ് സംഭവം. പുലര്‍ച്ചെ ഉറക്കമുണര്‍ന്ന കാര്‍ത്യായനി വീടിന് പുറക് വശത്തെ വാതില്‍ തുറന്ന് പുറത്ത് കടന്നപ്പോള്‍ ആണ് മോഷ്ടാവ് ആക്രമിച്ചത്.

വയോധികയുടെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞ് മാല വലിച്ച്‌ പൊട്ടിക്കുകയായിരുന്നു. മാലയുടെ ഒരു കഷ്ണം വീട്ടമ്മക്ക് കയ്യില്‍ കിട്ടി. മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ഗ്യാസ് ഏജന്‍സിക്ക് സമീപം ബൈക്ക് യാത്രക്കാരന് നേരെയും മുളക് പൊടിയെറിഞ്ഞ് പണം കവരാന്‍ ശ്രമിച്ചിട്ടുണ്ട്. കൂടാതെ ഈ പരിസരത്ത് ഒറ്റയ്‌ക് താമസിക്കുന്ന ചാലക്കല്‍ വീട്ടില്‍ എല്‍സിയുടെ വീട്ടിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ മോഷണ ശ്രമം നടന്നിട്ടുണ്ട്. മോഷ്ടാവ് പരിസര ബന്ധമുള്ള വ്യക്തിയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ എരുമപ്പെട്ടി എസ്.ഐ കെ. അബ്ദുള്‍ ഹക്കീമിന്റെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...