മില്‍മ ഡയറി പ്ലാന്റിലേക്ക് ബി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ച് നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാമ്മൂട് മില്‍മ ഡയറി പ്ലാന്റിലേക്ക് ഗാര്‍ഹിക ശുദ്ധജല പദ്ധതിയില്‍ നിന്നും വെള്ളം നല്‍കുന്ന വള്ളിക്കോട് ഗ്രാമ പഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ബിജെപിയുടെ ജനകീയ പ്രക്ഷോഭം ഫെബ്രുവരി 27 ഞായറാഴ്ച മില്‍മ പ്ലാന്റിന് മുമ്പില്‍. ജനകീയ പ്രക്ഷോഭം ബി ജെ പി പത്തനംതിട്ട ജില്ല പ്രസിഡന്റ്‌ സൂരജ് വെണ്‍മേലില്‍ ഉദ്ഘാടനം ചെയ്യും. ബി ജെ പി പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റ്‌ ബിനുമോന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് 3:00 മണിക്ക് കുടമുക്ക് ശ്രീനാരായണ ക്ഷേത്രത്തിനു മുന്‍പില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ റാലി മില്‍മ ഡയറിക്ക് മുമ്പില്‍ അവസാനിക്കും

വ്യവസായ സ്ഥാപനമായ മില്‍മക്ക് ഗാര്‍ഹിക ശുദ്ധജല പദ്ധതിയില്‍ നിന്നും ജലം കൊടുക്കുവാന്‍ സ്ഥാപിച്ച പൈപ്പ് ലൈന്‍ നീക്കം ചെയ്യുക. വള്ളിക്കോട് ഗ്രാമ പഞ്ചായത്തിലെ കാലങ്ങളായിയുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുക. സര്‍വ്വകക്ഷി യോഗത്തിൽ എടുത്ത തീരുമാന പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുക. മില്‍ക്ക് ആവശ്യമായ ജലലഭ്യത ഉറപ്പു വരുത്തുവാന്‍ പമ്പിംഗ് സ്റ്റേഷനില്‍ നിന്നും പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിച്ചു ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...