Thursday, April 18, 2024 4:53 am

വേനൽചൂടിൽ പറവകൾക്ക് ദാഹജലവും ഭക്ഷണവും ലഭ്യമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കടുത്ത വേനൽ ചൂടിൽ  മനുഷ്യരെപ്പോലെ മറ്റ് ജീവജാലങ്ങളും ദുരിതങ്ങൾ അനുഭവിക്കുമ്പോൾ സഹജീവി സ്നേഹം ഉണർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ജില്ലയിലെ പോലീസ്. ഇതിന്റെ ഭാഗമായി നടത്തുന്ന ‘ പറവയ്ക്ക് തണ്ണീർ കുടം, ആഹാരം ‘ എന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് ആസ്ഥാനത്തെ തണൽ മരങ്ങളിൽ സ്ഥാപിച്ച തണ്ണീർ കുടങ്ങളിൽ ദാഹജലവും ഭക്ഷണവും ലഭ്യമാക്കി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് നിർവഹിച്ചു.

Lok Sabha Elections 2024 - Kerala

ജില്ലാ പോലീസ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് പദ്ധതി ( എസ് പി സി ), എസ് പി സി മുൻ കേഡറ്റുകളുടെ കൂട്ടായ്മയായ എസ് വി സി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ സഹജീവിസ്നേഹം തുളുമ്പുന്ന കാരുണ്യ പ്രവർത്തനം നടത്തുന്നത്. ഇന്നുരാവിലെ 10 മണിക്ക് പോലീസ് ആസ്ഥാനത്തെ തണൽ മരങ്ങളുടെ ചില്ലകളിൽ  ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ശുദ്ധജലവും ഭക്ഷണപദാർത്ഥങ്ങളും നിറച്ച മൺ കുടങ്ങൾ  സ്ഥാപിച്ചു.

ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ സുധാകരൻ പിള്ള, എസ് പി സി ജില്ലാ നോഡൽ ഓഫീസറും നർകോട്ടിക് സെൽ ഡി വൈ എസ് പി യുമായ ആർ പ്രദീപ് കുമാർ, എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ സുരേഷ് കുമാർ, സി പി ഓ രഞ്ജിത്ത്, എസ് പി സി സി പി ഓ പി ആർ ഗിരീഷ്, എസ് വി സി  കോ ഓർഡിനേറ്റർമാരായ ഷിദിൻ ചാക്കോ, അശ്വനി രാജ്, ജുബൈരിയ, മറ്റ് പോലീസുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ വളപ്പുകളിലും, പൊതു സ്ഥലങ്ങളിലും തണൽ മരങ്ങളിൽ ദാഹജലവും ഭക്ഷണവും നിറച്ച മൺ പാത്രങ്ങൾ സ്ഥാപിക്കുമെന്ന്  ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഞാ​ൻ വി​വേ​ച​നം കാ​ണി​ച്ച​താ​യി നിങ്ങൾക്ക് തോ​ന്നു​ന്നു​വെ​ങ്കി​ൽ എ​നി​ക്ക് വോ​ട്ട് ചെ​യ്യേ​ണ്ട ; തുറന്നുപറഞ്ഞ് ...

0
മും​ബൈ: ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ താ​ൻ എ​ന്തെ​ങ്കി​ലും വി​വേ​ച​നം കാ​ണി​ച്ച​താ​യി ആ​ർ​ക്കെ​ങ്കി​ലും തോ​ന്നി​യാ​ൽ ലോ​ക്‌​സ​ഭാ...

വേനൽച്ചൂടിന് പിന്നാലെ ആശ്വാസവാർത്ത ; കേരളത്തിൽ മഴയ്ക്ക് സാധ്യത, 14 ജില്ലകളിലും ജാഗ്രത മുന്നറിയിപ്പ്…!

0
തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂടിൽ ദിവസങ്ങളോളം വെന്തുരികുന്നതിന് വലിയ ആശ്വാസമാണ് കേന്ദ്ര...

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ….; പുറത്ത് നിന്ന് ലഹരിവസ്തുക്കൾ സ​ബ് ജ​യി​ലി​നു​ള്ളി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു​കൊ​ടു​ത്തു, പിന്നാലെ...

0
കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ സ്‌​പെ​ഷ​ല്‍ സ​ബ്ജ​യി​ലി​ലേ​ക്ക് മ​ദ്യ​ക്കു​പ്പി ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ള​ട​ങ്ങി​യ പാ​ക്ക​റ്റു​ക​ള്‍ പു​റ​ത്തു​നി​ന്ന്...

മുഖം മിനുക്കി റെഡിയാക്കും…. ; 2024 ജീപ്പ് മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ച് ഉടൻ, എസ്‍യുവി...

0
പ്രമുഖ അമേരിക്കൻ എസ്‍യുവി ഭീമനായ ജീപ്പ്, മെറിഡിയൻ എസ്‍യുവിയെ 2022 മെയ്...