പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുവാൻ മണ്ണീറയിൽ വൃക്ഷ തൈകൾ ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : പരിസ്ഥിതി ദിനത്തിൽ വിവിധ പഞ്ചായത്തുകൾക്ക് വിതരണം ചെയ്യുന്നതിനായി കോന്നി സോഷ്യൽ ഫോറെസ്ട്രിയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ ഒരുങ്ങി. മണ്ണീറ ഫോറെസ്റ്റേഷനടുത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് വൃക്ഷ തൈകൾ ഉത്പാദിപ്പിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ വനം വകുപ്പ് സോഷ്യൽ ഫോറെസ്ട്രി നേരിട്ട് തൈകൾ ഉദ്പാതിപ്പിച്ചാണ് പഞ്ചായത്തുകൾക്ക് വിതരണം ചെയ്തിരുന്നത്. എന്നാൽ ഇത്തവണ ഇതിൽ നിന്നും വ്യത്യസ്തമായി സംസ്ഥാനത്ത് ഉടനീളം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൈകൾ തയ്യാറാക്കുന്നത്.

പാകുന്നതിനാവശ്യമായ വിത്തും മറ്റ് സാങ്കേതിക സഹായങ്ങളും വനം വകുപ്പ് നൽകും. എന്നാൽ തൊഴിലാളികളുടെ കൂലി ഉൾപ്പെടെഉള്ള കാര്യങ്ങൾ തൊഴിലുറപ്പ് പദ്ധതിയിലാണ് ഉൾപ്പെടുക. വിവിധ പഞ്ചായത്തുകളിലായി 20000 തൈകളും ഓരോ പഞ്ചായത്തുകൾക്കും 500 വിത്തുകൾ വീതവും നൽകും. 2021 ഡിസംബർ 22 നാണ് തൈകൾ ഉത്പാദിപ്പിക്കുന്ന ജോലികൾ ആരംഭിച്ചത്. കുടംപുളി, ഗന്ധപാല, നെല്ലി, പേര, സീതപ്പഴം, രക്ത ചന്ദനം, പൂവരശ്, കണിക്കൊന്ന,ചന്ദനം തുടങ്ങിയ തൈകളാണ് ഇപ്പോൾ ഉത്പാദിപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഉടനീളമുള്ള പദ്ധതിയിൽ പത്തനംതിട്ട ജില്ലയിലാണ് തൈകൾ വളരെ നേരത്തെ ഉത്പാദിപ്പിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...