മിൽമ ; ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മിൽമ ജീവനക്കാരുടെ നേതൃത്വത്തിൽ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. വേതന വർദ്ധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ നേതൃത്വത്തിൽ അനിശ്ചിത കാലം സമരം നടത്താൻ തീരുമാനിച്ചിരുന്നത്. പിന്നീട് നടന്ന ചർച്ചകളിൽ പണിമുടക്ക് പിൻവലിക്കുകയായിരുന്നു. 2021 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ 16 ശതമാനം വേതന വർദ്ധന അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം. സേവന വേതന കരാറിന് അഞ്ച് വർഷത്തെ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.

അഡീഷണൽ ലേബർ കമ്മീഷണർ കെ. ശ്രീലാലിന്റെ അധ്യക്ഷതയിൽ മാനേജ്മെന്റ്- തൊഴിലാളി പ്രതിനിധികളുമായി ലേബർ കമ്മീഷണറേറ്റിൽ നടന്ന യോഗത്തിലാണ് സമരം പിൻവലിച്ചത്. യോഗത്തിൽ മിൽമ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് മേഖലാ ചെയർമാൻമാരായ കെ.എസ് മണി, എം.ടി ജയൻ, മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫ്, തൊഴിലാളി സംഘടന പ്രതിനിധികളായ എൻ.പി വിദ്യാധരൻ, അഡ്വ.വി. മോഹൻദാസ്, ആർ. ചന്ദ്രശേഖരൻ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ സിന്ധു തുടങ്ങിയവർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...