ധര്‍വാഡ്: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ പതിനൊന്നു മരണം. ധര്‍വാഡിന് സമീപം ഇറ്റിഗറ്റി വില്ലേജ് ബൈപ്പാസ് റോഡില്‍ ഇന്ന് പുലര്‍ച്ചെ ഏഴരയോടെയായിരുന്നു അപകടം.
മിനി ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒന്‍പത് പേര്‍ സ്ത്രീകളാണ്. അഞ്ച് പേര്‍ അപകടസ്ഥലത്തും ആറു പേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരണമടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേര്‍ ചികിത്സയില്‍ കഴിയുകയാണ്.
– ദാവനഗരിയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട മിനിബസാണ് അപകടത്തില്‍പ്പെട്ടത്. പൂര്‍വ്വകാല കോളജ് സുഹൃത്തുക്കളായിരുന്ന സ്ത്രീകളുടെ സംഘമാണ് മിനി ബസിലുണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ ഗോവയിലേക്ക് വിനോദയാത്ര പുറപ്പെട്ടതായിരുന്നു. പതിനാറ് പേരായിരുന്നു മിനിബസിലുണ്ടായിരുന്നതെന്നും പോലീസ് വ്യക്തമാക്കി.