Saturday, July 5, 2025 2:13 pm

തടിലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ സംഭവം ; ഓട്ടോ ഡ്രൈവര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മിനിലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഓട്ടോയില്‍ ഒപ്പമുണ്ടായിരുന്നയാള്‍ക്കും ലോറിയുടെ ക്ലീനര്‍ക്കും പരുക്കേറ്റു. ഓട്ടോഡ്രൈവര്‍ ഉതിമൂട് മാമ്പാറ വീട്ടില്‍ ഷൈജു (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉതിമൂട് കോഴിക്കോട്ട് വീട്ടില്‍ രാജേഷ് (40), മറിഞ്ഞ തടിലോറിയിലുണ്ടായിരുന്ന കുമ്പഴ തറയില്‍ ജയന്‍ (35) എന്നിവര്‍ക്കാണ് പരുക്ക്.

മൈലപ്ര-മേക്കോഴൂര്‍ റോഡില്‍ പുതുവേലിപ്പടിയില്‍ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. മൈലപ്രയില്‍ നിന്ന് മേക്കോഴൂരിലേക്ക് വരികയായിരുന്ന ഓട്ടോയുടെ മുകളിലേക്ക് പുതുവേലിപ്പടിയില്‍ വച്ച്‌ സമീപത്തെ റോഡില്‍ നിന്നും തടിയുമായി ഇറങ്ങി വന്ന മിനിലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

സമീപത്തെ മതിലിനും ലോറിക്കും ഇടയില്‍ ഓട്ടോറിക്ഷ ഞെരിഞ്ഞമര്‍ന്നു. നാട്ടുകാരും വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സും പോലീസും ഉടന്‍ സ്ഥലത്ത് വന്നെങ്കിലും കനത്ത മഴയും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. രണ്ടു ക്രെയിനുകള്‍ കൊണ്ടു വന്ന് നോക്കിയിട്ടും തടിലോറി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ തടി മാറ്റിയാണ് കുടുങ്ങി കിടന്നവരെ പുറത്തെടുത്തത്.

രണ്ടു ക്രെയിന്‍ ഉപയോഗിച്ച്‌ ശ്രമിച്ചിട്ടും ലോറി പൊങ്ങാതിരുന്നതാണ് അമിതഭാരം സംശയിക്കാന്‍ കാരണമായത്. തടികള്‍ക്കിടയില്‍ ചതഞ്ഞാണ് ഷൈജു മരിച്ചത്. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ശ്രമിച്ചതിന്റെ ഫലമായി രാത്രി എട്ടരയോടെയാണ് ഓട്ടോയിലും ലോറിയിലുമായി കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഷൈജു മരിച്ചു. പരുക്കേറ്റവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോ​ഴി​കു​ന്നം കെ​എ​ച്ച്എം എ​ൽ​പി സ്കൂ​ളി​ൽ പാഠഭാഗങ്ങൾ ചിത്രകഥയായി അവതരിപ്പിച്ച് കാ​ർ​ട്ടൂ​ണി​സ്റ്റ് ഷാജി മാത്യു

0
മ​ല​യാ​ല​പ്പു​ഴ : മു​മ്പി​ലെ ബോ​ർ​ഡി​ൽ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ചി​ത്ര​ക​ഥ​യാ​യി വ​ര​ച്ചു​ക​ണ്ട​പ്പോ​ൾ വാ​യി​ച്ചു...

സുപ്രിം കോടതി ജീവനക്കാരെ നിയമിക്കുന്നതിൽ ഒബിസി വിഭാഗങ്ങൾക്കും സംവരണം ഏര്‍പ്പെടുത്തി

0
ഡൽഹി: പട്ടികജാതി, പട്ടികവര്‍ഗ സംവരണത്തിന് പിന്നാലെ സുപ്രിം കോടതി ജീവനക്കാരെ നിയമിക്കുന്നതിൽ...

ഇ​ര​വി​പേ​രൂ​ർ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെയ്തു

0
ഇ​ര​വി​പേ​രൂ​ർ : ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഉ​ദ്ഘാ​ട​നം...

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല ; പുതിയ മെഡിക്കൽ ബുള്ളറ്റിൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം...