മേയർ നിർണയത്തിൽ സാമുദായിക സംഘടനയുടെ ഇടപെടലുണ്ടായെന്ന മിനിമോളുടെ പ്രസ്താവന : വി.ഡി സതീശൻ മറുപടി പറയണമെന്ന് സിപിഎം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മേയർ നിർണയത്തിൽ സാമുദായിക സംഘടനയുടെ ഇടപെടലുകളുണ്ടായി എന്നത് കൊച്ചി മേയർ വി.കെ മിനിമോളുടെ പരസ്യപ്രസ്താവനയിൽ വ്യക്തമാണെന്നും ഇതില്‍ വി.ഡി സതീശന്‍ മറുപടി പറയണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്.സതീഷ്. കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ സഭയുടെ സമ്മർദം ഉണ്ടായിട്ടുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നു വന്നപ്പോൾ പ്രതിപക്ഷ നേതാവ് നിഷേധിച്ചതാണ്. എന്നാൽ സഭയുടെ ഇടപെടൽ ഉണ്ടായി എന്ന് മേയർ തന്നെ സ്ഥീതീകരിക്കുന്നു. ഒരു സാമുദായിക സംഘടനയുടെയും തിണ്ണ നിരങ്ങുന്നവരല്ല ഞങ്ങൾ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം.

എന്നാൽ മേയറെ പോലും നിശ്ചയിക്കുന്നത് ഓരോ സാമുദായിക സംഘടന നിശ്ചയിക്കുന്നതിന് അടിസ്ഥാനപ്പെടുത്തിയാണ് എന്നാണ് മിനിമോളുടെ സ്റ്റേറ്റ്മെന്റുകളിൽ നിന്നും വ്യക്തമാകുന്നത്. എഐസിസി മെമ്പറോ പ്രവർത്തന പരിചയമോ ഒന്നും കോൺഗ്രസിൽ സ്ഥാനമാനങ്ങൾ നിശ്ചയിക്കാൻ പരിഗണനാവിഷയമല്ല. ഏതെങ്കിലും മത സാമുദായിക സംഘടനകളുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ അത്തരം സ്ഥാനങ്ങൾ ലഭ്യമാകു എന്ന് വ്യക്തമാകുന്നു’- എസ്.സതീഷ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....