മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് തിരക്കിന്റെ മറവില്‍ നഗരമധ്യത്തില്‍ മണ്ണെടുപ്പ്. പരാതികള്‍ക്ക് ഫലമില്ലാതായതോടെ സമീപത്തെ വ്യാപാരികള്‍ എത്തി മണ്ണെടുപ്പ് തടഞ്ഞു.
ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ക്കും റോഡിനും ഭീഷണി ഉയര്‍ത്തി നഗരത്തിലെ ടി.ബി ജംഗ്ഷന് സമീപമാണ് മണ്ണെടുപ്പ് നടന്നത്. സമീപത്ത് ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കും റോഡിനു ഭീഷണി ഉയര്‍ത്തിയ മണ്ണെടുപ്പ് വ്യാപാരികള്‍ ചോദ്യം ചെയ്തെങ്കിലും ഇത് അവഗണിച്ച് തുടരുകയായിരുന്നു.
അധികാര കേന്ദ്രങ്ങളിലടക്കം പരാതി പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് തിരക്കിന്റെ പേര് പറഞ്ഞ് ഒഴിയുകയായിരുന്നു. തുടര്‍ന്ന് പോലീസിന് പരാതി നല്‍കിയശേഷം വ്യാപാരികള്‍ സംഘടിച്ച് മണ്ണെടുപ്പ് തടയുകയായിരുന്നു.