പഞ്ചായത്ത് ഫണ്ടുകൾ വെട്ടിക്കുറച്ചത് മുൻ മന്ത്രി, ഫണ്ട് കൊടുക്കാതെ പ്രവർത്തനം മുടക്കി ; എംബി രാജേഷിന് എതിരെ മന്ത്രി എ പി അനിൽകുമാർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മുൻ മന്ത്രി എംബി രാജേഷിന് എതിരെ മന്ത്രി എ പി അനിൽകുമാർ. പഞ്ചായത്ത് ഫണ്ടുകൾ മുൻ മന്ത്രി വെട്ടിക്കുറച്ചെന്നും ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കിയത് എൽഡിഎഫ് സർക്കാർ ആണെന്നും എ പി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ അവസാന ഗഡു പഞ്ചായത്തുകൾക്ക് കൊടുക്കേണ്ടത് എൽഡിഎഫ് സർക്കാർ ആണ്. എന്നാൽ, അത് കൊടുത്തില്ല. ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കിയത് എൽഡിഎഫ് സർക്കാർ ആണ്. എന്നിട്ടാണ് എം ബി രാജേഷ് യുഡിഎഫിനെ വിമർശിക്കാൻ എത്തുന്നതെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാർ വന്നതിന് ശേഷമാണ് ഫണ്ടുകൾ നൽകി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡ് കേസിലും മന്ത്രി പ്രതികരിച്ചു. വഖഫ് റവന്യൂ വകുപ്പിന്റെ കീഴിലല്ലെന്നും അതുകൊണ്ട്തന്നെ റവന്യൂ വകുപ്പ് മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങൾ മൈനോറിറ്റി വകുപ്പ് അറിഞ്ഞിട്ടുണ്ട്, അതുമതി. മറ്റു പ്രചാരണങ്ങളെല്ലാം തെറ്റാണ്. വഖഫ് ബോർഡ് വിഷയത്തിൽ ചെയ്യാനുള്ളതെല്ലാം എൽഡിഎഫ് കാലത്ത് ചെയ്തു. കോൺഗ്രസ് വന്നതിനുശേഷം ബോർഡ് വിഷയത്തിൽ ശക്തമായ നിലപാടെടുത്തു. ഹർജിക്കാർക്ക് ഒപ്പം നിന്നിട്ടില്ലെന്നും സെൻട്രൽ ആക്ട് മാത്രമാണ് പറഞ്ഞതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....