അരിക്കൊമ്പൻ ദൗത്യം വിലയിരുത്താൻ മന്ത്രി എ കെ ശശീന്ദ്രൻ 25ന് ഇടുക്കിയിലെത്തും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അരിക്കൊമ്പൻ ദൗത്യം വിലയിരുത്താൻ മന്ത്രി എ കെ ശശീന്ദ്രൻ 25ന് ഇടുക്കിയിലെത്തും. വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെ യോഗം 25 ന് ചേരും. 26ന് ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു. 26ന് ദൗത്യം പൂർത്തിയായില്ലെങ്കിൽ ഭാവി കാര്യങ്ങള്‍ കൂടി ആലോചിക്കും. നടപടി ക്രമങ്ങൾ കൃത്യമായി പാലിച്ചായിരിക്കും ദൗത്യം നടത്തുക. ആരെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോയാല്‍ തിരിച്ചടി ഉണ്ടാകാതിരിക്കാനാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അരിക്കൊമ്പനെ പിടികൂടാനുള്ള സംഘത്തിലെ രണ്ട് കുങ്കിയാനകൾ നാളെ വയനാട്ടിൽ നിന്നും തിരിക്കും. കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളാണ് ഇനി എത്താനുള്ളത്. ദൗത്യത്തിന്‍റെ പശ്ചാത്തലത്തിൽ ചിന്നക്കനാൽ മേഖലയിലെ ജനങ്ങളെ ബോധവൽക്കരിക്കുന്ന നടപടികൾ ഇന്ന് തുടങ്ങും.

അതിനിടെ പാലപ്പിള്ളിയിൽ വീണ്ടും ആനയിറങ്ങി. പിള്ളത്തോട് പാലത്തിനടുത്ത് ഒറ്റയാനാണ് ഇറങ്ങിയത്. ആനയെക്കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളി പ്രസാദിന് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. ടാപ്പിങ് തൊഴിലാളിയെ ഒറ്റയാൻ ഓടിച്ച റബ്ബർ തോട്ടത്തിൽ കാട്ടാനക്കൂട്ടവും ഇറങ്ങിയിട്ടുണ്ട്. 15 ലധികം ആനകളാണ് കൂട്ടത്തിലുള്ളത്. ഫീൽഡ് നമ്പർ 89,90 ലാണ് ആനക്കൂട്ടം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ല ; പകരം ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

0
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും...

വെങ്കിട്ട വെങ്കിട് അടക്കമുള്ള പ്രതികൾക്ക് ജാമ്യം; വിപിവിവി തട്ടിപ്പ് കേസിൽ സാമ്പത്തിക ഇടപാടുകൾ ഒത്തുതീർപ്പായി

0
ന്യൂഡൽഹി: വിപിവിവി നിക്ഷേപത്തട്ടിപ്പ് കേസിൽ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത വെങ്കിട്ട...

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 7...

ചൈനയുടെ മൗനം ഇരു രാജ്യങ്ങൾക്കും വിനയാകുന്നു; ഹിമാലയൻ മലനിരകളിൽ വൻ പ്രളയങ്ങൾ ഒളിഞ്ഞിരിക്കുന്നതായി ആശങ്ക

0
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മൂലം ടിബറ്റിലും നേപ്പാളിലും ഉണ്ടാകുന്ന പ്രളയങ്ങൾ ഹിമാലയൻ...