തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ. പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ തന്‍റെ തലയിൽ പായസം വീണതിൽ അസ്വാഭാവികമായി ഒന്നുമില്ല. വീഡിയോ കണ്ട ലോകമെമ്പാടുമുള്ള മനുഷ്യർക്കും അതറിയാം. ഒരു ആൾക്കൂട്ടത്തിൽ സംഭവിക്കാൻ സാധ്യതയുള്ളത് മാത്രമാണ് ഉണ്ടായതെന്നും തനിക്ക് പരാതിയില്ലെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. സന്തോഷം പങ്കിടാൻ പായസം കൊണ്ടുവന്നപ്പോൾ കൈ തട്ടി തലയിൽ വീണതാണ്. പൊലീസിൽ പരാതി കിട്ടിയാൽ അന്വേഷിക്കും. അന്വേഷണം ആവശ്യമില്ല എന്ന് പറഞ്ഞ് ഡിജിപിക്ക് താൻ കത്ത് നൽകിയിട്ടുണ്ടെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.

കൊല്ലത്ത് കെഎസ്ആർടിസിയുടെ സ്ത്രീ സൌജന്യ യാത്രയുടെ ഉദ്ഘാടന ദിവസമാണ് മന്ത്രിയുടെ തലയിൽ ചൂടുപായസം വീണത്. ബസിലെ ആദ്യ യാത്രയിലെ തിരക്കിനിടെ ആയിരുന്നു ഇത്. കൊല്ലം ഡിപ്പോയിൽ വെച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പായസം കൈമാറുമ്പോഴാണ് മന്ത്രിയുടെ തലയിൽ വീണത്. പിന്നാലെ എന്താണ് സംഭവിച്ചത് എന്നറിയാതെ മന്ത്രി സീറ്റില്‍ നിന്ന് ചാടി എഴുന്നേറ്റു. ഒപ്പമുണ്ടായിരുന്നവര്‍ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ തലയില്‍ വീണ പായസം തുടച്ചുമാറ്റുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം ; 14 വൈദ്യുത പ്ലാന്റുകൾ തകർന്നതായി റിപ്പോർട്ടുകൾ

0
കഠ്മണ്ഡു : നേപ്പാളിനെ വിറപ്പിച്ച മിന്നൽപ്രളയം ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലേക്കുള്ള വൈദ്യുതിവിതരണത്തെ...

മുട്ടിൽ മരംമുറി വഞ്ചനാകേസ് : അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി ; വിചാരണ നിർത്തിവയ്ക്കണമെന്ന ഹർജി...

0
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വീണ്ടും...

കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ സംഭവം ; എസ്എഫ്ഐ നേതാവിനെ സിപിഎം പുറത്താക്കി

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...

മെസ്സി തട്ടിപ്പ് : ജിഎസ്ടി റിപ്പോർട്ടിൽ തുടർ നടപടി വൈകുന്നു

0
തിരുവനന്തപുരം: മെസ്സി വരും എന്ന പേരിൽ നടന്ന തട്ടിപ്പിലെ ജിഎസ്ടി റിപ്പോർട്ടിൽ...