മന്ത്രി- കമ്മിഷണർ പോര് ; വലഞ്ഞ് മോട്ടോർവാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ്‌കുമാറും ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തും തമ്മിലുള്ള തർക്കത്തിൽ വലഞ്ഞ് മോട്ടോർവാഹനവകുപ്പ്. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും തടസ്സപ്പെട്ടിട്ട് രണ്ടുവർഷത്തിലേറെയായി. നാല് ആർ.ടി.ഒ.മാരുടെയും 14 ജോയിന്റ്‌ ആർ.ടി.ഒ.മാരുടെയും 74 അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. മേൽത്തട്ടിലെ തർക്കത്തിനിടയിൽ വകുപ്പുതല അച്ചടക്കനടപടികളും അട്ടിമറിക്കപ്പെട്ടു. നികുതിവെട്ടിപ്പിന് ട്രാൻസ്പോർട്ട് കമ്മിഷണർ കുറ്റക്കാരനെന്ന് കണ്ടെത്തിയ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.യെ സസ്പെൻഡ് ചെയ്തത് രണ്ടുമാസത്തിനുശേഷമാണ്.

ടെസ്റ്റിന് ഹാജരാകാത്തവർക്ക് ഡ്രൈവിങ് ലൈസൻസ് നൽകിയ 15 ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും തർക്കത്തിനിടയിൽ കുടുങ്ങി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന്റെപേരിൽ ഇരുവർക്കുമിടയിൽ തുടങ്ങിയ തർക്കം വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നവിധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. മന്ത്രിയും കമ്മിഷണറും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചതോടെ അതിസുരക്ഷാ നമ്പർപ്ലേറ്റ് പദ്ധതിയും അനിശ്ചിതത്വത്തിലായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ.എം.എസ് സുനിലിന്‍റെ 383 -ാമത് സ്നേഹഭവനം സൂസന്നക്കും മകൾ അധീനയ്ക്കും കൈമാറി

0
മല്ലപ്പള്ളി : സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ...

ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഓഗസ്റ്റ് 10 വരെ നിരോധിച്ചു

0
പത്തനംതിട്ട : മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് പത്തനംതിട്ട...

വൻ സുരക്ഷാ വീഴ്ച; ഡൊണാൾഡ് ട്രംപിന്റെ ഹെലികോപ്റ്ററിന് സമീപത്തേക്ക് പാസഞ്ചർ വിമാനം എത്തിയ സംഭവത്തിൽ...

0
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ഹെലികോപ്റ്റര്‍ പാസഞ്ചര്‍ വിമാനത്തിന്...

നൂതന സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മേഖലയെ നവീകരിക്കും : മന്ത്രി എന്‍.ഷംസുദ്ദീന്‍

0
പന്തളം : നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പാഠ്യപദ്ധതിയുടെ ഭാഗമാക്കി...