സിവില്‍ സര്‍വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മന്ത്രി ഡോ. ആർ ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിവില്‍ സര്‍വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ഹൃദയപൂർവ്വം അഭിനന്ദിച്ച് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ആദ്യ നൂറ്റമ്പത് റാങ്കുകളിൽ അഞ്ച് മലയാളികൾ ഉൾപ്പെട്ടത് കേരളത്തിന്റെയാകെ അഭിമാനമായ നേട്ടമാണെന്നും മന്ത്രി അറിയിച്ചു. ചക്രക്കസേരയിൽ നിന്ന് 483-ാം റാങ്ക് സ്വന്തമാക്കിയ ഡോ. ആതിര സുഗതന്റെ വിജയം, ഭിന്നശേഷി സമൂഹത്തിനാകെ പ്രചോദനകരവും ആത്മാഭിമാനം വർദ്ധിപ്പിക്കുന്നതുമായതാണെന്ന് മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി.

8-ാം റാങ്ക് കരസ്ഥമാക്കിയ ആര്‍. ശ്രുതി, 57-ാം റാങ്ക് ലഭിച്ച ജെ.എസ്. ശ്രീജ, 105-ാം റാങ്ക് ലഭിച്ച ബി. ഗോപിക, 109-ാം റാങ്ക് നേടിയ അജയ് രാജ്, 133-ാം റാങ്ക് ലഭിച്ച വി.സി. ശ്രീലക്ഷ്മി എന്നിവരാണ് ഉന്നത വിജയം കരസ്ഥമാക്കിയ മറ്റ് മലയാളികൾ. പട്ടികയിൽ സ്ഥാനമേറ്റ ഓരോ മലയാളികളും അവരുടെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമായി നാടിന്റെ അഭിമാനഭാജനങ്ങളായി മാറിയവരാണ്. അവരുടെ ലക്ഷ്യബോധത്തിനും സമർപ്പണബുദ്ധിക്കും കൈവന്ന പുരസ്കാരമാണിതെന്നും മന്ത്രി പറഞ്ഞു. എല്ലാവരെയും സ്‌നേഹത്തോടെ ചേർത്തുപിടിക്കുന്നതായി മന്ത്രിയും, എല്ലാ വിജയികളും ഭാവിയിൽ മികച്ച ജനസേവകരായിരിക്കട്ടെയെന്നും മന്ത്രി ആശംസകൾ നേർന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...