സംസ്ഥാനത്ത് ഗാർഹിക പാചകവാതക വിതരണത്തിൽ നിലവിൽ തടസ്സങ്ങളില്ലെന്നും ഉപഭോക്താക്കൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി ജി.ആർ. അനിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക പാചകവാതക വിതരണത്തിൽ നിലവിൽ തടസ്സങ്ങളില്ലെന്നും ഉപഭോക്താക്കൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവിൽ 18 ദിവസത്തേക്ക് ആവശ്യമായ 14,536 ഗാർഹിക സിലിണ്ടറുകൾ വിതരണത്തിനായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഗാർഹിക മേഖലയിലെ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഗാർഹികേതര സിലിണ്ടറുകളുടെ ക്ഷാമം അതീവ രൂക്ഷമായി തുടരുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യം പരിഗണിച്ചു മുൻഗണനാ അടിസ്ഥാനത്തിലായിരിക്കും ഗാർഹികേതര സിലിണ്ടറുകളുടെ വിതരണം ഇനി മുതൽ നടപ്പിലാക്കുക. നിലവിൽ മൊത്തം വിതരണത്തിന്റെ 20 ശതമാനം മാത്രമാണ് ഗാർഹികേതര ആവശ്യങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നത്. ഹോട്ടൽ ഉൾപ്പെടെയുള്ള വാണിജ്യ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് ഈ വിഹിതം 30 ശതമാനമായി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...

ഓപ്പറേഷൻ തൂഫാൻ ; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ജില്ലാ പോലീസ്

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ ജനമൈത്രി...