വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ വെടിവെപ്പ് ; നാലുപേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തമ്മൂൻസ്റ്റ് : വടക്കൻ വെസ്റ്റ് ബാങ്കിലെ തമ്മൂൻ ഗ്രാമത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു. ഈദ് ആഘോഷത്തിന്മുന്നോടിയായി പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പുറപ്പെട്ട കുടുംബത്തിന് നേരെയാണ് ശനിയാഴ്ച രാത്രി വൈകി ആക്രമണമുണ്ടായതെന്ന് പലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പലസ്തീൻ സ്വദേശികൾ അലി ഓഡെ,വേദ് ഓഡെ എന്നിവരും അവരുടെ രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ എല്ലാം ശിരസിലാണ് വെടിയേറ്റതെന്ന് പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. കുടുംബത്തിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾ ചികിത്സയിലാണ്.

തങ്ങളുടെ നേർക്ക് വാഹനം വേഗത്തിൽ ഓടിച്ചു കയറ്റാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ ന്യായീകരണം. “ഭീകരപ്രവർത്തനങ്ങളിൽ”ഏർപ്പെട്ടവരെ പിന്തുടരുകയായിരുന്നു തങ്ങളെന്നും അവർ അവകാശപ്പെട്ടു. എല്ലാവരെയും തലയ്ക്ക് വെടിവെച്ചാണ് കൊലപ്പെടുത്തിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...