സംസ്ഥാനത്ത് വിലകയറ്റം തടയാൻ സാധിച്ചുവെന്ന് മന്ത്രി ജി ആർ അനിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വിലകയറ്റം തടയാൻ സാധിച്ചുവെന്ന് മന്ത്രി ജി ആർ അനിൽ. വിപണിയിൽ ഫലപ്രദമായി സർക്കാരിനും സപ്ലൈക്കോക്കും പൊതുവിതരണ വകുപ്പിനും ഇടപെടാൻ കഴിഞ്ഞു. 46,000 ത്തോളം പേർ കഴിഞ്ഞ ദിവസങ്ങളിൽ സപ്ലൈക്കോയെ ആശ്രയിച്ചുവെന്നും സപ്ലൈകോയെ ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്ച കണ്ടുവെന്നും മന്ത്രി വ്യക്തമാക്കി. പൊതുജങ്ങൾക്ക് സപ്ലൈകോയെ വിശ്വാസമാണ്. ഓണക്കാലത്ത് സർവകാല റെക്കോർഡിലേക്ക് സപ്ലൈക്കോ നീങ്ങുന്നു. ഓഗസ്റ്റ് മാസം മാത്രം 293 കോടി രൂപയുടെ വില്പന സപ്ലൈകോയിൽ നടന്നു. ഓഗസ്റ്റ് 27ന് മാത്രം വിൽപ്പന 13 കോടി രൂപയിലേറെയായിരുന്നു. 29 ആം തീയതി 17 കോടിയിലധികം വിൽപ്പനയിൽ എത്തി. മുപ്പതാം തീയതിയിലും 19 കോടിലധികം രൂപയുടെ വില്പനയാണ് നടന്നതെന്നും മന്ത്രി അറിയിച്ചു.

6,14,217 ഓണക്കിറ്റുകൾ വിതരണം ചെയ്തു. AAY കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ നാല് പേർക്ക് ഒരു കിറ്റ് എന്ന നിലയിൽ വിതരണം ചെയ്തു. ഓഗസ്റ്റ് മാസം പൊതുവിതരണ വകുപ്പിൽ നടന്നത് സർവകാല റെക്കോഡ് വിൽപനയെന്നും മന്ത്രി പറഞ്ഞു. ഓണം കഴിഞ്ഞാലും വെളിച്ചെണ്ണ വില കുറക്കാനുള്ള ഇടപെടൽ നടത്തും. വെളിച്ചെണ്ണ വിലവർധനയിൽ സപ്ലൈകോ ഇടപെടൽ ഫലപ്രദമായിരുന്നു. നെൽകൃഷിക്കാർക്കുള്ള പണം 100 കോടി സംസ്ഥാന സർക്കാർ അനുവദിച്ചു. 232 കോടി രൂപ കൂടി ഇനി നൽകാൻ ഉണ്ട്. കേന്ദ്രത്തിന്റെ ഫണ്ട്‌ ഇതുവരെ ലഭിച്ചിട്ടില്ല. ഓണത്തിന് മുൻപ് കർഷകർക്ക് പണം നൽകണം എന്നാണ് ആഗ്രഹിക്കുന്നത്. 2061 കോടി രൂപ കുടിശിക അടക്കം കേന്ദ്രം നൽകാൻ ഉണ്ട്. അത് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ ജാഗ്രത വേണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

0
പത്തനംതിട്ട : മഴക്കെടുതി പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതല്‍ വേണമെന്ന്...

സമൂഹത്തിന് മാതൃകയാകാന്‍ പോലീസിന് കഴിയണം : മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട : സ്വാതന്ത്ര്യവും സമത്വവും സമാധനവും ഉറപ്പാക്കുന്നതില്‍ സമൂഹത്തിന് മാതൃകയാകാന്‍ പോലിസ്...

യാത്രക്കാരെ ആശങ്കയിലാഴ്ത്തിയ ആകാശച്ചുഴി അപകടം ; എയർ ഇന്ത്യക്കെതിരെ ഡിജിസിഎക്ക് ഔദ്യോഗിക പരാതി നൽകി...

0
ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട്...

കുട്ടികളുടെ ഭക്ഷണത്തോടുള്ള ക്രൂരത; വെള്ളം ചേർത്ത പച്ചക്കറി നൽകിയ പ്രധാനാധ്യാപകന് സസ്പെൻഷൻ നടപടി

0
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള സര്‍ക്കാര്‍ യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം...