അട്ടത്തോട് ഗവ.ട്രൈബല്‍ സ്‌കൂള്‍ പുതിയ കെട്ടിടത്തില്‍ അധ്യയനം ഓണത്തിന് : മന്ത്രി കെ. രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അട്ടത്തോട് ഗവ.ട്രൈബല്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഓണത്തോട് അനുബന്ധിച്ച് അധ്യയനം ആരംഭിക്കുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടത്തോട് ഗവ.ട്രൈബല്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസങ്ങള്‍ക്ക് മുന്‍പ് തറക്കല്ലിട്ട സ്‌കൂളിന്റെ നിര്‍മാണം വേഗത്തിലാണ് നടക്കുന്നത്. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍യുടേയും ജില്ലാ കളക്ടറുടെയും വാര്‍ഡ് അംഗത്തിന്റെയും മികച്ച ഏകോപനം ഇക്കാര്യത്തിലുണ്ട്.

നിര്‍മാണപ്രവര്‍ത്തനം ഏറ്റെടുത്ത കരാറുകാരനും ഉദ്യോഗസ്ഥരും വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ 52 കുട്ടികളാണ് അട്ടത്തോട് ഗവ.ട്രൈബല്‍ സ്‌കൂളില്‍ പഠിക്കുന്നത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കുട്ടികളുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ട്. മാത്രമല്ല, എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള സ്‌കൂളില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി എന്നീ വിഭാഗങ്ങള്‍ കൂടി തുടങ്ങും. അതിന് കെട്ടിടത്തിന്റെ സൗകര്യങ്ങളും സ്ഥലത്തിന്റെ ലഭ്യതയും ഉയര്‍ത്തേണ്ടതുണ്ട്. കൂടുതല്‍ സ്ഥലം വനം വകുപ്പിനോട് ആവശ്യപ്പെടും.

ഹോസ്റ്റല്‍ സൗകര്യം കൂടി അനുവദിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്നും നിലയ്ക്കലില്‍ ട്രൈബല്‍ സ്‌കൂള്‍ പൂര്‍ത്തിയാകുന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. റാന്നി എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ശബരിമല വാര്‍ഡ് അംഗം മഞ്ജു പ്രമോദ്, അട്ടത്തോട് ഗവ.ട്രൈബല്‍ സ്‌കൂള്‍ അധ്യാപിക ആശ നന്ദന്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...