അര്‍ഹരായ എല്ലാവര്‍ക്കും വീടും സ്ഥലവും നല്‍കുവാനുള്ള നടപടി സ്വീകരിക്കും : കെ.രാധാകൃഷണന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മുതലമട അംബേദ്ക്കര്‍ കോളനി നിവാസികളില്‍ അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ലൈഫ് മിഷന്റെ ഭാഗമായി വീടും സ്ഥലവും നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ – ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണന്‍ പറഞ്ഞു. മുതലമട അംബേദ്ക്കര്‍ കോളനി നിവാസികള്‍ സ്ഥലവും വീടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുതലമട ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തി വരുന്ന സമരവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കോളനി നിവാസികളുമായി നടന്ന യോഗത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇതിന്റെ ഭാഗമായി അംബേദ്ക്കര്‍ കോളനി നിവാസികള്‍ ലൈഫ് മിഷനില്‍ സമര്‍പ്പിച്ചിട്ടുള്ള എല്ലാ അപേക്ഷകളിലും ജനുവരി 10 നകം സമര സമിതി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പരിശോധന പൂര്‍ത്തിയാക്കും.

12 ന് ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരാനും മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. അര്‍ഹരായ എല്ലാവര്‍ക്കും ലൈഫ് മിഷന്റെ ഭാഗമായി വീടും സ്ഥലവും നല്‍കുവാനുള്ള നടപടി സ്വീകരിക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്തമായി സ്ഥല പരിശോധന നടത്തും. തുടര്‍ന്ന് കോളനിവാസികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ ഏകദേശം പതിനായിരത്തോളം കോളനികള്‍ ഉണ്ടെന്നും അതില്‍ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേയും മുതലമടയില്‍ തന്നെയുള്ള വിവിധ കോളനികളിലേയും അര്‍ഹരായ എല്ലാവര്‍ക്കും ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി സ്ഥലവും വീടും ലഭ്യമാക്കുമെന്നും ആയതിനാല്‍ നിലവില്‍ തുടര്‍ന്ന് വരുന്ന സമരം അവസാനിപ്പിക്കണമെന്നും മന്ത്രി സമര സമിതിയോട്‌ അഭ്യര്‍ത്ഥിച്ചു.

ഏകദേശം ഒന്നര മണിക്കൂറോളമാണ് മന്ത്രി കോളനി നിവാസികളുമായി ചര്‍ച്ച നടത്തിയത്. യോഗത്തില്‍ കെ.ബാബു എം.എല്‍.എ, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, മുതലമട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, എ.ഡി.എം കെ.മണികണ്ഠന്‍, മുതലമട ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ.ഷാജഹാന്‍, സാമൂഹിക – രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, കോളനിവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...