കെ – റെയിലിന് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം വേണ്ട : കോടിയേരിബാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : കെ – റെയില്‍ ഇടത് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എതിര്‍പ്പുകള്‍കണ്ടു പിന്‍മാറുന്നതല്ല പിണറായി സര്‍ക്കാരെന്നും കേന്ദ്രസഹായമില്ലെങ്കിലും കെ – റെയില്‍ പദ്ധതി നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി കൊല്ലം ജില്ലാ സമ്മേളനത്തിനു സമാപനംകുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘അസാധ്യമായതിനെ സാധ്യമാക്കാന്‍ ലക്ഷ്യബോധത്തോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. കേരളത്തില്‍ ട്രെയിനുകള്‍ക്ക് വേഗം കുറവാണ്. രാജധാനി എക്സ്‌പ്രസ് മറ്റു സംസ്ഥാനങ്ങളില്‍ 102 കിലോമീറ്റര്‍ വേഗത്തില്‍ ഓടുമ്പോള്‍ കേരളത്തില്‍ 55 കിലോമീറ്ററാണ്. യു.ഡി.എഫ് കാലത്ത് പഠനം നടത്തിയതല്ലാതെ മറ്റൊന്നും ചെയ്തില്ല. സില്‍വര്‍ലൈന്‍ കെ – റെയില്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ടു പോകും’- കോടിയേരി പറഞ്ഞു.

എട്ടു സംസ്ഥാനങ്ങളില്‍ കേന്ദ്രസഹായത്തോടെ പദ്ധതി തുടങ്ങി. രാഷ്ട്രീയ എതിര്‍പ്പു കാരണം സില്‍വര്‍ലൈനിന് കേന്ദ്രം സഹായം നല്‍കുന്നില്ല. കേന്ദ്രം സഹായിക്കുന്നില്ലെന്നുപറഞ്ഞ്‌ നിസ്സഹായരായി ഇരുന്നാല്‍ കേരളത്തിന്റെ ഭാവി ഇരുളടയും. പിണറായി ഭരിക്കുമ്പോള്‍ വികസനം അനുവദിക്കില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിനും ബി.ജെ.പിക്കുമുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ക്ക് എതിര്‍പ്പും സമരവുമില്ല കോടിയേരി വ്യക്തമാക്കി.’1.18 ലക്ഷം കോടിയാണ് യു.ഡി.എഫ് പദ്ധതിക്കു വിഭാവനം ചെയ്തത്. അതിന്റെ പകുതി തുകയേ ഇപ്പോള്‍ വേണ്ടിവരൂ. പദ്ധതിക്കുവേണ്ടി ഭൂമി നഷ്ടമാകുന്നവരുടെ പ്രശ്നങ്ങള്‍ സി.പി.എം ഏറ്റെടുക്കും. അവരുടെ പുനരധിവാസം ഉറപ്പാക്കും. ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കും. ഇതിനായി ബൃഹത്തായ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എതിര്‍ക്കുന്നവരുടെയെല്ലാം മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കും. ജനപിന്തുണയോടെ പദ്ധതി നടപ്പാക്കും’-അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...