ഭൂമി ലഭിക്കാനുള്ള ആദിവാസികള്‍ക്ക് എല്ലാം ഈ വര്‍ഷം തന്നെ സ്ഥലം ലഭ്യമാക്കും : മന്ത്രി കെ. രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വനാവകാശ നിയമ പ്രകാരം ജില്ലയില്‍ ഭൂമി ലഭിക്കാനുള്ള ആദിവാസികള്‍ക്ക് എല്ലാം ഈ വര്‍ഷം തന്നെ സ്ഥലം ലഭ്യമാക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിലയ്ക്കലില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അധികാരവും സമ്പത്തും ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ താഴേ തട്ടിലുള്ള ജനങ്ങളുടെ ജീവിത രീതിയില്‍ മാറ്റമുണ്ടാകും. അവസരങ്ങളും ആനുകൂല്യങ്ങളും ഉപയോഗിക്കുവാന്‍ ജനങ്ങള്‍ കൂടി തയാറാവണം. പഠിക്കുവാന്‍ തയാറായിട്ടുള്ള എല്ലാ കുട്ടികളേയും പഠിപ്പിക്കും. പഠിക്കുവാന്‍ തയാറായിട്ടുള്ള ഒരു കുട്ടിയും പഠിക്കാതിരിക്കാന്‍ പാടില്ല. അതിനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂള്‍ എന്ന പേരിലെ ട്രൈബല്‍ എടുത്തുകളയണം. ആ ലേബല്‍ നെറ്റിയില്‍ ഒട്ടിച്ചു നടക്കേണ്ട കാര്യമില്ല. മനുഷ്യരെ ഒന്നായി കാണുകയാണ് വേണ്ടത്. എല്ലാവരും പഠിക്കുന്ന വലിയ സ്‌കൂളാക്കി മാറ്റണം. സ്‌കൂളിനോട് അനുബന്ധിച്ച് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി രൂപ ചിലവഴിച്ചാണ് ആധുനിക നിലവാരത്തില്‍ കെട്ടിടം നിര്‍മിക്കുന്നത്. രണ്ടു നിലകളിലായി 903.44 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന് ഒന്‍പതു ക്ലാസ് മുറികളും പ്രഥമാധ്യാപകന്റേയും മറ്റ് അധ്യാപകരുടേയും പ്രത്യേകം മുറികളും ഓഡിറ്റോറിയവും, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യവും കിച്ചണ്‍ ബ്ലോക്കും ഉണ്ടാവും. 18 മാസമാണ് നിര്‍മാണ കാലാവധി.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, മുന്‍ എം എല്‍എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. ശ്യാം, പഞ്ചായത്ത് അംഗം മഞ്ജു പ്രമോദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ രേണുക ഭായ്, റാന്നി ഡിഎഫ്ഒ ജയകുമാര്‍ ശര്‍മ്മ, ടിഡിഒ എസ്.എസ്. സുധീര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാലന്‍, റാന്നി എഇഒ റോസമ്മ രാജന്‍, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ലെജു പി തോമസ്, റാന്നി  ബി.പി.സി ഷാജി എ സലാം, കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി അലിച്ചന്‍ ആറൊന്നില്‍, ജനതാദള്‍ എസ് പ്രതിനിധി രാമചന്ദ്രന്‍ കണ്ണനു മണ്ണ്, ബിജെപി പ്രതിനിധി പി.എസ്. സന്തോഷ് കുമാര്‍, പിടിഎ പ്രസിഡന്റ് രജിത്ത് കെ രാജ്, ഊര് മൂപ്പന്‍ വി.കെ. നാരായണന്‍, സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ ബിനു പ്ലാമൂട്ടില്‍, ഹെഡ്മാസ്റ്റര്‍ ബിജു തോമസ് അമ്പൂരി തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും മഴ തുടരും : ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ;...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു ശക്തമായ മഴ തുടരും. ഏഴു ജില്ലകളില്‍...

സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡുകാരിൽ 86,000 പേർ പുറത്തേക്ക് ; കണ്ടെത്തിയത് എഐ 

0
കൊച്ചി : ഈ വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചവരിൽനിന്ന്‌ മുൻഗണനാ റേഷൻ...

ഇൻസ്റ്റഗ്രാം വഴി പരിചയം, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ ബന്ധിയാക്കി പീഡിപ്പിച്ചു : 20കാരൻ പിടിയിൽ

0
നാഗ്പൂർ: പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തടഞ്ഞുവച്ച് പീഡിപ്പിച്ചു. നാഗ്പൂരിന്റെ ദക്ഷിണ...

പാർലമെന്റ് മൺസൂൺ സമ്മേളനം നീട്ടില്ല ; പ്രത്യേക സമ്മേളന സാധ്യത തള്ളി കിരൺ റിജിജു

0
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നീട്ടാൻ സാധ്യതയില്ല. മണ്ഡല പുനർനിർണയ, വനിതാ...