വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാകില്ലെന്ന കേന്ദ്ര നിലപാടിനെ വിമർശിച്ച് മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാകില്ലെന്ന കേന്ദ്ര നിലപാടിനെ വിമർശിച്ച് മന്ത്രി കെ രാജൻ. കടം എഴുതി തള്ളാൻ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നൽകുന്ന ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 13 ഒഴിവാക്കിയത് കേരളത്തെ ലക്ഷ്യമാക്കി ഉള്ള നടപടിയാണെന്നും മന്ത്രി ആരോപിച്ചു. കടം എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് എട്ടുമാസമായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ഏകപക്ഷീയമായി സെക്ഷൻ 13 ഒഴിവാക്കി. കേരളത്തിന്‍റെ ആവശ്യം നിരാകരിക്കാൻ വേണ്ടി മാത്രമാണ് ഈ ഭേദഗതിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് കേരളത്തോടുള്ള കൊടിയ ദ്രോഹവും ശത്രുതാപരമായ നിലപാടുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് വായ്പ്പാ എഴുതിത്തള്ളണമെന്ന് ശുപാർശ നൽകാൻ അധികാരമില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ദുരന്ത നിവാരണ നിയമപ്രകാരം വായ്പ്പാ എഴുതിത്തള്ളാൻ അധികാരമില്ലെന്നും കേന്ദ്രം അറിയിച്ചു. ദുരന്തനിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് മാർച്ചിൽ ഒഴിവാക്കിയിരുന്നു. ഇക്കാര്യം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചതായും കേന്ദ്രം അറിയിച്ചു. വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...