വയനാട് ദുരന്തബാധിതർക്കുള്ള ചികിത്സാ സഹായം ഡിസംബർ വരെ നീട്ടിയതായി മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട് ദുരന്തബാധിതർക്കുള്ള ചികിത്സാ സഹായം ഡിസംബർ വരെ നീട്ടിയതായി മന്ത്രി കെ രാജൻ. സംസ്ഥാനത്തിൻ്റെ പല ആവശ്യങ്ങൾ കേന്ദ്രം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. കേന്ദ്രത്തിൻ്റേത് ശത്രുതാപരമായ സമീപനമാണ്. മാതൃകാ ഭവനങ്ങൾക്ക് എതിരെയുള്ള സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ അപമാനകരമെന്നും മന്ത്രി വ്യക്തമാക്കി. വയനാട് 8 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കും. ജൂലൈ 30 ഹൃദയഭൂമിയിൽ നിത്യസ്മാരകം നിർമ്മിക്കും. അതിനായി 99 ലക്ഷം രൂപ അനുവദിച്ചുവെന്നും മന്ത്രി കെ രാജൻ അറിയിച്ചു. DDMA റിപ്പോട്ടിൻ്റെ അടിസ്ഥാനത്തിൽ 49 കുടുംബങ്ങളെ ടൗൺഷിപ്പിൽ ഉൾപ്പെടുത്തും. ഫിസിക്കൽ പരിശോധന നടത്തി കൂടുതൽ പേരെ ഉൾപ്പെടുത്തും. വിലങ്ങാടും ചൂരൽമലക്ക് സമാനമായ സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.

ദുരന്തത്തിൽ കടകളും കച്ചവടവും വാടക കെട്ടിടങ്ങളും സാധനങ്ങളും മറ്റും നഷ്ടപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനമായി. ഇതിന് പുറമെ തുടർചികിത്സ വേണ്ടവരുടെ ചികിത്സയ്ക്കുള്ള പണം ഡിസംബർ 31 വരെ അനുവദിക്കാനും ഈ യിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 6 കോടി രൂപ അനുവദിച്ചും തീരുമാനമായി. ഇതോടെ ആകെ പുനരധിവാസ പട്ടികയിൽ ഉള്ള ഗുണഭോക്താക്കളുടെ എണ്ണം 451 ആയി. നേരത്തെ 402 പേർക്ക് എൽസ്റ്റണിലെ ടൗൺഷിപ്പിൽ വീട് അനുവദിച്ചിരുന്നു. ദുരന്തത്തിന്റെ സ്മാരകം പുത്തുമല ഹൃദയഭൂമിയിൽ നിർമ്മിക്കും. ഇതിന് 93.93 ലക്ഷം രൂപ അനുവദിച്ചു. ഓണത്തിന് മുമ്പ് നിർമാണം തുടങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു ; സെപ്റ്റംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട്...

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം ; 11 , 12 തീയതികളിലായി എട്ട് ജില്ലകളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും...

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...