പത്തനംതിട്ട : കോന്നി മണ്ഡലത്തിലെ മുഴുവൻ കൈവശക്കാർക്കും പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിയമ സഭയിൽ കോന്നി മണ്ഡലത്തിലെ കൈവശക്കാർക്ക് പട്ടയം ലഭ്യക്കുന്നത് സംബന്ധിച്ചു സഭയിൽ അവതരിപ്പിച്ച സബ് മിഷന് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോന്നിത്താഴം വില്ലേസിൽ തണ്ണിത്തോട് പഞ്ചായത്തിൽ (10-ാ വാർഡ്) ഉൾപ്പെട്ട എലിമുള്ളുംപ്ലാക്കൽ പ്രദേശവും കോന്നി പഞ്ചായത്തിൽ (6-ാ ം വാർഡ്) ഉൾപ്പെട്ട ആവോലിക്കുഴി, ഞളളൂർ പ്രദേശങ്ങളും ആണ് ഫുഡ് പ്രൊഡക്ഷൻ ഏരിയയിൽ ഉൾപ്പെട്ടു വന്നിട്ടുള്ളത്.
ഫുഡ് പ്രൊഡക്ഷൻ ഏരിയായ്ക്കുവേണ്ടി വനം വകുപ്പ് മുൻപ് റവന്യൂ വകുപ്പിനു നൽകിയ കുമരംപേരൂർ ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട ആവോലിക്കുഴി, എലിമുള്ളുംപ്ലാക്കൽ എന്നീ പ്രദേശങ്ങളിലെ 333.1659 ഹെക്ടർ സ്ഥലം GO(Ms) No. 156/77/AD Dated 27.05.1977 ചെയ്തിട്ടുള്ളതാണ്. ടി ഭൂമിയുടെ ബി.റ്റി.ആർ, സെറ്റിൽമെന്റ്റ്റ് രജിസ്റ്ററുകൾ എന്നിവ വില്ലേജിൽ ലഭ്യമല്ല. ഫുഡ് പ്രൊഡക്ഷൻ ഏരിയായ്ക്ക് പട്ടയം നൽകിയപ്പോൾ പിടിച്ചിട്ടുള്ള തണ്ടപ്പേർ രജിസ്റ്ററുകൾ വില്ലേജിൽ സൂക്ഷിച്ചിട്ടുള്ളതും, ടിയാളുകൾ കരം ഒടുക്കി വരുന്നതുമാണ്. നിലവിൽ കോന്നിത്താഴം വില്ലേജിൽ ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തിയായി 9(2) നോട്ടിഫിക്കേഷൻ പബ്ലിഷ് ചെയ്തിട്ടുള്ളതും, ഫുഡ് പ്രൊഡക്ഷൻ ഏരിയയിൽ ഉൾപ്പെട്ട കൈവശങ്ങളുടെ ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട പ്രി അപ്രൂവ്ഡ് സ്കെച്ച് തയാറാക്കിയിട്ടുള്ളതുമാണ്.
ചിറ്റാർ വില്ലേജിൽ വില്ലേജ് ഏരിയ, ഫുഡ് പ്രൊഡക്ഷൻ ഏരിയ എന്നിങ്ങനെ രണ്ടായി വിഭജിച്ചാണ് ഭൂനികുതി സ്വീകരിച്ചുവരുന്നത്. ഫുഡ് പ്രൊഡക്ഷൻ ഏരിയായ്ക്ക് പട്ടയം നൽകിയ കൈവശക്കാർക്ക് വില്ലേജിൽ തണ്ടപ്പേര് പ്രത്യേകമായി സൂക്ഷിച്ചുവരുന്നു. ടി വില്ലേജിലെ വയ്യാറ്റുപുഴ, മൺപിലാവ്, നിലിപിലാവ്, മീൻകഴി എന്നീ പ്രദേശങ്ങൾക്കുവേണ്ടി തയ്യാറാക്കപ്പെട്ടിട്ടുള്ള സെറ്റിൽമെൻറ് രജിസ്റ്ററിൽ ‘ഫുഡ് പ്രൊഡക്ഷൻ ഏരിയ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഫുഡ് പ്രൊഡക്ഷൻ ഏരിയായിൽ ഉള്ള കൈവശക്കാരെ കൂടാതെ വില്ലേജ് ഏരിയായിൽ ഉൾപ്പെട്ട തെക്കേക്കര, പാമ്പിനി, കൊടുമൂടി, കട്ടച്ചിറ, കുമരംകുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ കൈവശക്കാരും പട്ടയത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
പ്രദേശങ്ങൾ വനാതിർത്തികൾ നിർണ്ണയിക്കുന്ന ജണ്ടയ്ക്കു പുറത്തുള്ള ഭൂമി ആണെന്ന് പ്രാഥമിക വടശ്ശേരിക്കരയിൽ നിന്ന് രൂപീകൃതമായ ചിറ്റാർ വില്ലേജിൽ സെറ്റിൽമെന്റ് രജിസ്റ്റർ, ബി.റ്റി.ആർ എന്നിവ ലഭ്യമല്ല. ചിറ്റാർ-സീതത്തോട് വില്ലേജുകളിലായി 4530 കൈവശക്കാരുടെ വിവരങ്ങൾ പരിവേഷ് പോർട്ടലിൽ Upload ചെയ്തിട്ടുണ്ട്. ചിറ്റാർ വില്ലേജിൽ 2-ാം ഘട്ടമായി ഡിജിറ്റൽ സർവ്വെ നടപടികൾ ആരംഭിച്ചു. ഡിജിറ്റൽ സർവ്വെ പൂർത്തിയാകുന്ന മുറയ്ക്ക് പട്ടയ നടപടികൾ സ്വീകരിക്കാവുന്നതാണ്. ബോധ്യപ്പെട്ടിട്ടുണ്ട്. റാന്നി താലൂക്കിൽപ്പെട്ട
സീതത്തോട് വില്ലേജിലെ ഗുരുനാഥൻ മണ്ണ്, കക്കാട്ടുവാലി, കോട്ടമൺപാറ, ആങ്ങമൂഴി അള്ളുങ്കൽ മുണ്ടൻപാറ, മൂന്നുകല്ല് എന്നീ പ്രദേശങ്ങളിലായി 2013.2842 ഹെക്ടർ ഭൂമി ഫുഡ് പ്രൊഡക്ഷൻ ഏരിയയിൽ ഉൾപ്പെട്ടുവരുന്നു. ആയതിന്റെ ബി.റ്റി.ആർ, സെറ്റിൽമെൻ്റ് രജിസ്റ്റർ, പുറമ്പോക്ക് രജിസ്റ്റർ എന്നിവ വില്ലേജിൽ ലഭ്യമല്ല. ഡിജിറ്റൽ സർവ്വെ പൂർത്തിയാകുന്ന മുറയ്ക്ക് പട്ടയ നടപടികൾ സ്വീകരിക്കാവുന്നതാണ്. നിലവിൽ സീതത്തോട് വില്ലേജിൽ രണ്ടാം ഘട്ടമായി ഡിജിറ്റൽ സർവ്വെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അരുവാപ്പുലം വില്ലേജിൽ മുൻകാലങ്ങളിൽ നല്കിയവയെല്ലാം ഫുഡ് പ്രൊഡക്ഷൻ ഏരിയായിലെ പട്ടയങ്ങളാണ് . പ്രസ്തുത വില്ലേജിലെ വനാതിർത്തി പങ്കിടുന്ന കൊക്കാത്തോട് ഭാഗത്ത് റീസർവ്വേ പൂർത്തീകരിച്ചിട്ടില്ലാത്തതും, ടി ഭാഗത്തെ BTR, FMB സർവ്വേ റിക്കാർഡുകൾ ലഭ്യമല്ലാത്തതുമാണ്. അരുവാപ്പുലം വില്ലേജിൽ രണ്ടാം ഘട്ടമായി ഡിജിറ്റൽ സർവ്വേ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ സർവ്വെ പൂർത്തിയാകുന്ന മുറയ്ക്ക് പട്ടയ നടപടികൾ സ്വീകരിക്കാവുന്നതാണ്.
കോന്നിത്താഴം വില്ലേജ് വിഭജിച്ചാണ് തണ്ണിത്തോട് വില്ലേജ് രൂപീകൃതമായത്. നിലവിൽ തണ്ണിത്തോട് വില്ലേജിൽ ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തിയായി 9(2) പബ്ലിഷ് ചെയ്തിട്ടുണ്ട്. വില്ലേജിലെ 417 കൈവശക്കാരുടെ വിവരങ്ങൾ പരിവേഷ് പോർട്ടലിൽ വനഭൂമി പട്ടയത്തിനായി Upload ചെയ്തിട്ടുണ്ട്. കോന്നി താലൂക്കിൽ പ്രധാനമായും രണ്ട് തരം പട്ടയ പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. ഗ്രോ മോർ ഫുഡിനു വേണ്ടി ഡിസ് -റിസർവ്വ് ചെയ്ത മേഖലയിൽ പട്ടയം ലഭിക്കാത്ത ആളുകളുടെ പ്രശ്നങ്ങൾ : അതിൽ ഡിജിറ്റൽ സർവ്വെ പൂർത്തിയാകുന്ന സമയത്ത് 9(2) നോട്ടിഫിക്കേഷനിൽ ഉൾപ്പെട്ടു വരുന്ന കൈവശക്കാർക്ക് അവരുടെ അർഹത പരിഗണിച്ച് പട്ടയം നൽകാനുള്ള സത്വര നടപടികൾ സ്വീകരിക്കുന്നതാണ്. കുടിയേറ്റ കർഷകർ കൃഷി ചെയ്ത് ജീവിച്ചു വരുന്നതും എന്നാൽ ഡിസ്-റിസർവ്വ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാത്തതും വനത്തിൻ്റെ ജണ്ടയ്ക്ക് പുറത്തുള്ളതുമായ
പ്രദേശങ്ങളിൽ ഭൂമി കൈവശം വച്ച് വരുന്നവരുടെ പട്ടയ പ്രശ്നങ്ങൾ : പ്രസ്തുത കൈവശക്കാർക്ക് പട്ടയം നൽകുന്നതിന് കേന്ദ്രാനുമതി ലഭ്യമാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി, മല്ലപ്പള്ളി എന്നീ താലൂക്കുകളിൽ നിന്നായി ആകെ 1970.04 ഹെക്ടർ വനഭൂമി പട്ടയം കേന്ദ്രാനുമതിക്കായി അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ പരിവേഷ് പോർട്ടൽ മുഖേന സമർപ്പിച്ചിട്ടുള്ളതാണ്. അതിൽ കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട്, കോന്നിത്താഴം, അരുവാപ്പുലം, കലഞ്ഞൂർ, തണ്ണിത്തോട് എന്നീ വില്ലേജുകളിലായി ആകെ 5286 കൈവശങ്ങളും 1642.166 ഹെക്ടർ വിസ്തീർണ്ണവും ഉൾപ്പെട്ടുവരുന്നു, പ്രസ്തുത പ്രൊപ്പോസലിൽ, 1977-നു മുൻപുള്ള കയ്യേറ്റമാണ് എന്നതിനുള്ള സർക്കാർ വേരിഫിക്കേഷൻ രേഖകൾ, റിമോട്ട് സെൻസിംഗ് മാപ്പ്, ജോയിന്റ് റിപ്പോർട്ടിനോടൊപ്പം ഇതിലേക്കായുള്ള നടപടിക്രമം മാനദണ്ഡങ്ങൾ എന്നിവ കൂടി നൽകണമെന്ന് കേന്ദ്ര പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് അറിയിച്ചിരുന്നു. ആയത് പ്രകാരം 1977-നു മുൻപുള്ള കയ്യേറ്റമാണ് എന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഭൂമി കയ്യേറി കൈവശം വച്ചിരുന്ന ഭൂരിഭാഗം ആളുകളും അവരുടെ വിദ്യാഭ്യാസം ചെയ്തിട്ടില്ലാത്തവരാണെന്നു കണ്ടെത്തുകയും പിൻതലമുറക്കാരുടെ ലഭ്യമായ സ്കൂൾ രേഖകൾ അടക്കമുള്ള ലഭ്യമായ രേഖകൾ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് 15.10.2024 തീയതിയിൽ ജില്ലാ കളക്ടർ നൽകുകയും ചെയ്തിട്ടുണ്ട്.
മേൽ പരാമർശിത വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി 21.03.2025 തീയതിയിൽ വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ ഓൺലൈൻ യോഗത്തിൽ 1977-ന് മുൻപുള്ള സെൻസെസ് ഡേറ്റാ കൂടി ലഭ്യമാക്കി പരിശോധിക്കുവാൻ ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത വിവരങ്ങൾ പരിശോധിച്ചതിൽ കേന്ദ്രാനുമതിക്ക് സമർപ്പിച്ച സംയുക്ത പരിശോധനാലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗ്യത തെളിയിക്കുന്നതിന് വേണ്ട മതിയായ രേഖകൾ സെൻസെസ് ഡേറ്റാ വെബ്സൈറ്റിൽ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല.
കോന്നി മണ്ഡലം ഉൾപ്പെടെയുള്ള പത്തനംതിട്ട ജില്ലയിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിരവധി യോഗങ്ങൾ മന്ത്രിയുടേയും ജില്ലയിലെ എം എൽ.എ മാരുടെ സാന്നിധ്യത്തിൽ നിരവധി തവണ ചേർന്നിട്ടുണ്ട്. ഈ മേഖലയിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ലാൻ്റ് റവന്യൂ ജോ കമ്മീഷണറുടെ നേതൃത്വത്തിൽ ഒരു പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കോന്നി മണ്ഡലത്തിലെ അർഹരായ മുഴുവൻ കൈവശക്കാർക്കും പട്ടയം നൽകുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും നടത്തി വരികയാണെന്നും മന്ത്രി അറിയിച്ചു.
































