ഒടുവില്‍ അപകടകരമായ നിലയില്‍ നിന്ന മുളകള്‍ വെട്ടി നീക്കി അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: ഒടുവില്‍ അപകടകരമായ നിലയില്‍ നിന്ന മുളകള്‍ മൂടോടെ വെട്ടി നീക്കി അധികൃതര്‍. പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിലെ മുളകള്‍ ആണ് വെട്ടി നീക്കിയത്. മുളകള്‍ വൈദ്യുതി ലൈനില്‍ മുട്ടിയിട്ടും അത് മാറ്റാന്‍ ആരും തയ്യാറാകാത്തത് ചൂണ്ടിക്കാട്ടി വാര്‍ത്ത ആയതോടെയാണ് അധികൃതര്‍ നടപടിയുമായി രംഗത്ത് വന്നത്. കൊച്ചു കുട്ടികളടക്കം ധാരാളം സഞ്ചാരികള്‍ എത്തുന്ന ഇടത്താണ് അപകടകരമായ നിലയില്‍ മുളകള്‍ നിന്നിരുന്നത്.

മഴയില്‍ വൈദ്യുതി ലൈനില്‍ മുട്ടി നില്‍ക്കുന്ന മുളയില്‍ നിന്നും വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യതയേറെയായിരുന്നു. കുട്ടികള്‍ക്കായി നിര്‍മ്മിച്ച പാര്‍ക്കിനോടു ചേര്‍ന്നാണ് മുള നിന്നിരുന്നതെന്നത് സഞ്ചാരികളെ ആശങ്കപ്പെടുത്തിയിരുന്നു. ഇത് വൈദ്യുതി ലൈനുകള്‍ കടന്നും വളര്‍ന്നതോടെയാണ് പരാതി ആയത്. ഇത് വെട്ടി നീക്കിയതോടെ വലിയ അപകട ഭീഷണി ആണ് ഒഴിവായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...