വില്ലേജ് സമിതിക്ക് അവാർഡ് നൽകും ; മന്ത്രി കെ. രാജൻ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച വില്ലേജ് സമിതിക്ക് അവാർഡ് നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. കുളത്തൂർ ദേവി ക്ഷേത്രം ഒഡിറ്റോറിയത്തിൽ ഒക്ടോബറിലെ മിന്നൽ പ്രളയത്തിൽ കോട്ടാങ്ങൽ പഞ്ചായത്തിൽ വീടിന് നാശനഷ്ടം നേരിട്ടവർക്കുള്ള സഹായ വിതരണ പ്രഖ്യാപനവും സ്മാർട്ട് വില്ലേജ് ഓഫിസിന്റെ നിർമ്മാണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സമിതിയുടെ പ്രവർത്തനം വിലയിരുത്തി തെരഞ്ഞെടുക്കപ്പെടുന്ന സമിതിയെയാണ് അവാർഡിന് പരിഗണിക്കുന്നത്. പ്രളയത്തിൽ നാശനഷ്ടം നേരിട്ടവർക്ക് കോട്ടാങ്ങലിൽ സഹായം വേഗത്തിൽ നൽകാൻ കഴിഞ്ഞത് വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും അത് പ്രശംസനിയമാണെന്നും അദ്ദേഹം പറഞ്ഞു. വില്ലേജ് ഓഫീസിന്റെ നിർമ്മാണം ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് മന്ത്രി കരാറുകൾക്ക് നിദേശവും നൽകി. പ്രമോദ് നാരായണൻ എം എൽ എ അധ്യക്ഷത വഹിച്ചു.

കളക്ടർ ദിവ്യാ എസ് അയ്യർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ബിന്ദു ചന്ദ്ര മോഹൻ ,പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, വൈസ് പ്രസിഡന്റ് ജമീല ബീവി, ജില്ലാ പഞ്ചായത്തംഗം രാജി പി രാജപ്പൻ , സി പി ഐ ജില്ലാ സെക്രടറി എ.പി ജയൻ ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനി രാജു , ഈപ്പൻ വർഗിസ്, പഞ്ചായത്തംഗങ്ങളായ ജസീല സിറാജ്, അഖിൽ എസ്.നായർ, കെ.പി അഞ്ജലി ,കെ.ആർ കരുണാകരൻ, ദിപ്തി ദാമോദരൻ, ജോളി ജോസഫ്, തേജസ് കുമ്പിളുവേലിൽ, നിനാമാതൃ, അമ്മിണി രാജപ്പൻ, സി.ആർ. വിജയമ്മ, ഡപ്യൂട്ടി തഹസിൽദാർമാരായ ജി.ബിനു, സുനിൽ ,കോട്ടാങ്ങൽ വില്ലേജ് ഓഫീസർ ആശാ ദിവാകരൻ , സ്വാഗത സംഘം കൺവിനർ കെ. സതീശ്,വിവിധ രാഷ്ട്രീ കക്ഷി നേതാക്കളായ അനിഷ് ചുങ്കപ്പാറ, ഉമ്മർ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...