സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ലീഗല്‍ മെട്രോളജി അദാലത്ത്
കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗണ്‍ ആയിരുന്ന സാഹചര്യത്തിലും മറ്റുകാരണങ്ങളാലും യഥാസമയം മുദ്രപതിപ്പിക്കുവാന്‍ ഹാജരാക്കാത്തത് മൂലം കുടിശ്ശികയായ അളവ്തൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയെന്ന വ്യവസ്ഥയില്‍ അധികഫീസ്, രാജിഫീസ് എന്നിവയില്‍ ഇളവ് നല്‍കി മുദ്ര ചെയ്തു നല്‍കുന്നതിനായി അദാലത്ത് നടത്തും. കുടിശ്ശികയായ അളവുതൂക്ക ഉപകരണങ്ങള്‍ അദാലത്ത് മുഖേന മുദ്രപതിക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ അതാത് താലൂക്ക് ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ അപേക്ഷ നല്‍കണം. ഏപ്രില്‍ 10 വരെ അപേക്ഷകള്‍ സ്വീകരിക്കും. കോഴഞ്ചേരി താലൂക്ക് ഫോണ്‍ : 0468 – 2322853, അടൂര്‍ : 0473 – 4221749, കോന്നി : 0468 – 2341213, റാന്നി : 0473 – 5223194, മല്ലപ്പള്ളി : 0469 – 2785064. തിരുവല്ല : 0469 – 2636525.

ഗതാഗത നിയന്ത്രണം
പൂങ്കാവ് പത്തനംതിട്ട റോഡില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 22 മുതല്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം പൂര്‍ണമായി നിയന്ത്രിച്ചു. പൂങ്കാവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മല്ലശേരി ജംഗ്ഷന്‍ വഴി പി.എം റോഡില്‍ കൂടിയും പത്തനംതിട്ട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ താഴൂര്‍കടവ് വഴിയും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം ജില്ലാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോഴികുഞ്ഞ് വിതരണം
ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് ഗ്രാമശ്രീ ഇനത്തില്‍പെട്ട ഒരു ദിവസം പ്രായമുളള പൂവന്‍ /തരം തിരിക്കാത്ത കോഴികുഞ്ഞുങ്ങളെ ബുക്കിംഗ് മുഖേന വില്‍ക്കുന്നു. ആവശ്യമുളളവര്‍ ബന്ധപ്പെടുക. ഫോണ്‍ : 0495 – 2287481.

മിനിമം വേതന തെളിവെടുപ്പ് യോഗം
സംസ്ഥാനത്തെ റബര്‍ ക്രേപ്പ് മില്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം മാര്‍ച്ച് 24 നു ഉച്ചയ്ക്ക് ശേഷം 2.30ന് തിരുവനന്തപുരത്തു ലേബര്‍ കമ്മീഷണറേറ്റില്‍ ചേരും. ജില്ലയിലെ ഈ മേഖലകളില്‍ നിന്നുള്ള തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ബജറ്റ് അവതരിപ്പിച്ചു
വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രസിഡന്റ് ആര്‍.മോഹനന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ വൈസ്പ്രസിഡന്റ് സോജി.പി.ജോണ്‍ അവതരിപ്പിച്ചു. ഉത്പാദന മേഖലയ്ക്കായി 2.28.60.000 രൂപയും ഭവന പദ്ധതിക്കായി 2.30.00,000 രൂപയും വകയിരുത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

ഒമാനിൽ കനത്ത മഴ; വടക്കൻ അൽ ശർഖിയയിലെ വാദികൾ കരകവിഞ്ഞൊഴുകി

0
മസ്‌കറ്റ്: ഒമാനിലെ വടക്കൻ അൽ ശർഖിയ ഗവർണറേറ്റിൽ ബുധനാഴ്ച പെയ്ത...

വി കെ ശ്രീരാമൻ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി

0
തൃശൂർ: പുലിക്കളിയെക്കുറിച്ചുള്ള വി കെ ശ്രീരാമന്‍റെ പരാമർശനത്തിനെതിരെ ബിജെപി രംഗത്ത്....

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...