ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ. ഞാൻ ഇല്ലാതെ പത്തനാപുരത്തുകാർക്ക് പറ്റില്ല. എനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്. അവിടെ അല്ലാതെ വേറെ എവിടെ പോവാനാണ്. പത്തനാപുരത്ത് തന്നെ മത്സരിക്കും. വൻ ഭൂരിപക്ഷത്തിലാകും വിജയിക്കുക. കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അഭിമാനം പത്തനാപുരത്തുകാർക്കെന്ന് മന്ത്രി പറഞ്ഞു. ഞാൻ അവരുടെ മന്ത്രിയാണ്, അവരുടെ എംഎൽഎയാണ്. അവരാണ് മന്ത്രിയും എംഎൽഎയുമാക്കിയത്. ആ ആളാണ് കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അഭിമാനം തോന്നുകയെന്നും മന്ത്രി വ്യക്തമാക്കി. ഈ സർക്കാർ കെഎസ്ആർടിസിയെ രക്ഷപ്പെടുത്തിയിരിക്കും. 21 ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് ഇതുവരെ 4.26 കോടി രൂപ ലഭിച്ചിട്ടിട്ടുണ്ട്.

വോൾവോ ലക്ഷ്വറി ബസുകൾ ഉടൻ എത്തും. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യ ഘട്ടത്തിൽ ബസ് സർവീസ് നടത്തുക. പാൻട്രി അടക്കമുള്ള സൗകര്യങ്ങൾ ബസിൽ ഉണ്ടാവും. വിമാനത്തിനേക്കാൾ സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറായി പ്രവൃത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...