ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 15 മുതൽ

For full experience, Download our mobile application:
Get it on Google Play

അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് ഫെബ്രുവരി 15 ന് തിരിതെളിയും. രാവിലെ11 ന് പത്മന ആശ്രമത്തിൽ നിന്നുള്ള ജ്യോതി പ്രയാണ ഘോഷയാത്രയും എഴുമറ്റൂർ ശ്രീപരമ ഭട്ടാരക ആശ്രമത്തിൽ നിന്നുള്ള ഛായാചിത്ര ഘോഷയാത്രയും പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നുള്ള പതാക ഘോഷയാത്രയും ചെറുകോൽപ്പുഴ വിദ്യാധിരാജ സ്മൃതി മണ്ഡപത്തിൽ എത്തിച്ചേരും. തുടർന്ന് ഘോഷയാത്രയെ വിദ്യാധിരാജ നഗറിലേക്ക് ആനയിക്കും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി എസ് നായർ പതാക ഉയർത്തും. ഉദ്ഘാടന സഭയിൽ ശ്രീമദ് പ്രജ്ഞാനാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണവും മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യ പ്രഭാഷണവും നടത്തും. മന്ത്രി റോഷി ആഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രമോദ് നാരായൺ എംഎൽഎ എന്നിവർ പങ്കെടുക്കും.

രണ്ടാം ദിവസമായ 16 ന് രാവിലെ 10 ന് ആത്മീയ രാമായണ സമിക്ഷ. സനാതന ധർമ്മ പ്രചാരകൻ ഒ എസ് സതീഷ് നേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് 3.30 ധർമാചാര്യ സഭ,
വൈകിട്ട് 7 30ന് സനാതന്ന ധർമ്മ പാഠശാല ആചാര്യൻ രാജേഷിന്റെ ആധ്യാത്മിക പ്രഭാഷണം. 17 ന് രാവിലെ 10 ന് വാല്മീകി രാമായണ പ്രഭാഷണം. ഉച്ചകഴിഞ്ഞ് 3 30ന് പരിസ്ഥിതി കാർഷിക സമ്മേളനത്തിൽ മാരി മുത്തു യോഗനാഥൻ പ്രഭാഷണം നടത്തും. ദേശീയ അവാർഡ് ജേതാവ് ഭുവനേശ്വരി പ്രസംഗിക്കും. വൈകിട്ട് 7. 30 ന് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിതാനന്ദപുരിയുടെ പ്രഭാഷണം. 18 ന് ഉച്ചകഴിഞ്ഞ് 3.30ന് അയ്യപ്പഭക്ത സമ്മേളനത്തിൽ പത്തനംതിട്ട ഋഷി ജ്ഞാന സാധനാലയം ദേവി ഞ്ജാനാഭനിഷ്ഠാനന്ദഗിരിയുടെ പ്രഭാഷണം. വൈകിട്ട് 7 30ന് ആധ്യാത്മിക പ്രഭാഷണം ഡോക്ടർ ടി എസ് വിനീത് ഭട്ട്.  19 ന് ഉച്ചകഴിഞ്ഞ് 3 30ന് സാംസ്കാരിക സമ്മേളനം. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 30ന് ആധ്യാത്മിക പ്രഭാഷണം ഹരി ശരണാർത്ഥി പെരിങ്ങര കേശവൻ നമ്പൂതിരി.

20 ന് വൈകിട്ട് 7.30 ന് ആചാര്യ അനുസ്മരണ സമ്മേളനം. ആദ്ധ്യാത്മിക പ്രഭാഷണം ചെങ്കോട്ടു കൊണം ശ്രീരാമദാസ മിഷനിലെ ശക്തി ശാന്താനന്ദ മഹർഷി. 21ന് രാവിലെ 10 ന് ബാലോത്കർഷം, ഉച്ചകഴിഞ്ഞ് 3 ന് വനിതാ സമ്മേളനം. ഉദ്ഘാടനം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ ബി രാധാദേവി. വൈകിട്ട് 7.30ന് ആദ്ധ്യാത്മിക പ്രഭാഷണം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വത്സൻ തില്ലങ്കരി. സമാപന ദിനമായ 22 ന് രാവിലെ 10 ന് ബാലമഹാ സമ്മേളനം ഉദ്ഘാടനം ബാലതാരം ശ്രീപത് യാൻ. ഉച്ച കഴിഞ്ഞ് 3.30ന് സമാപന സഭ. ഉദ്ഘാടനം വർക്കല ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ, പ്രഭാഷണം കിടങ്ങന്നൂർ വിജയാനന്ദ ആശ്രമം മഠാധിപതി സ്വാമിന കൃഷ്ണാനന്ദ പൂർണ്ണിമാമയി മാതാജി, വൈകിട്ട് 6ന് പമ്പ ആരതി, 8ന് മഹാ ആരതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...