എംജിഎം ഗുരുരത്നം പുരസ്‌കാരങ്ങൾ സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് എംജിഎം എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഏർപ്പെടുത്തിയ മൂന്നാമത് ഗുരുരത്നം പുരസ്‌കാരങ്ങൾ കൊട്ടാരക്കര എംജിഎം റെസിഡൻഷ്യൽ പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവുമാണ് അവാർഡ്. വികസിത കേരളം വികസിത ഭാരതത്തിലേക്ക് നയിക്കും. അതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാനും രൂപപ്പെടുത്തുവാനും അധ്യാപകർക്കാണ് പ്രധാന പങ്ക്. രാഷ്ട്ര നിർമ്മിതിക്ക് അധ്യാപകൻ്റെ പ്രാധാന്യം വലുതാണെന്നും കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. അധ്യാപകരുടെ പ്രാധാന്യം മനസിലാക്കി അവർക്ക് അർഹമായ അംഗീകാരം നൽകുന്ന എം.ജി.എം പോലെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ രാജ്യത്തിന് മാതൃകപരമാണ്.

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രൊഫസറും അസോസിയേറ്റ് ഡീനും ആയി പ്രവർത്തിച്ചു വരുന്ന പ്രൊഫ. ബി.എസ്.മനോജ്, കൊട്ടാരക്കര വെണ്ടാർ ശ്രീ വിദ്യാധിരാജ ഹയർ സെക്കൻഡറി സ്‌കൂൾ സീനിയർ കോമേഴ്‌സ് അധ്യാപകൻ പി.എ. സജിമോനാണ് ഈ വർഷത്തെ ഗുരുരത്ന പുരസ്കാരം. കേരള സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, എംജിഎം ചെയർമാൻ ഡോ ഗീവർഗീസ് യോഹന്നാൻ, എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ സിറിയക് തോമസ്കേരള സെൻട്രൽ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ.ഡോ. ജി.ഗോപകുമാർ, വിജ്ഞാന ഭാരതി മുൻ ഡയറക്ടർ എ ജയകുമാർ, മുൻ അംബാസിഡർ ടി പി ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...