നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടൂറിസ്റ്റ് ടാക്സി തൊഴിലാളികൾക്കെതിരെ പരാതി നൽകാൻ വിനോദസഞ്ചാരികളോട് മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടൂറിസ്റ്റ് ടാക്സി തൊഴിലാളികൾക്കെതിരെ പരാതി നൽകാൻ വിനോദസഞ്ചാരികളോട് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിമാനത്താവളത്തിലെ ടാക്സി തൊഴിലാളികളെ നിയന്ത്രിക്കുന്ന ഒരു സംവിധാനവും ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് നിലവിലില്ല. കേരളത്തിലെ ഒരു വിമാനത്താവളത്തിലും ടാക്സി തൊഴിലാളികളെ നിയന്ത്രിക്കാനോ, വിനോദസഞ്ചാരികൾ പോകേണ്ട ടാക്സികൾ ഏതൊക്കെ എന്ന് കണക്കാക്കാനോ വിനോദസഞ്ചാര വകുപ്പ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇത് വരെ അങ്ങനെയൊരു നിർദ്ദേശവും നൽകിയിട്ടുമില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ടാക്സി തൊഴിലെടുക്കുന്നവർ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ അത് വിമാനത്താവള അധികൃതരെ അറിയിക്കുക. അതിന് പകരം അതുമായി ഒരുവിധ ബന്ധവുമില്ലാത്ത മന്ത്രിയുടെ പേരിൽ വ്യാജ പ്രചരണങ്ങൾ അടിച്ചിറക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇത്തരം വ്യാജ സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...